ആമസോണിൽ നിന്നും ഓര്‍ഡര്‍ ചെയ്തത് 2.9 ലക്ഷം രൂപയുടെ ഗ്രാഫിക്സ് കാർഡ് ; കിട്ടിയത് ഡിറ്റർജന്‍റ് പൗഡർ

ഡെലിവറി സമയത്ത് പായ്ക്കറ്റിന്‍റെ സീലുകൾ മുറിച്ചുമാറ്റി വീണ്ടും ഒട്ടിച്ച നിലയിലായിരുന്നുവെന്നും പാക്കേജിംഗിൽ വ്യാജ ബാർകോഡ് ഒട്ടിച്ചതായും ഉപയോക്താവ് പറയുന്നു

Update: 2026-03-24 03:30 GMT

ഡൽഹി: ഫോൺ ഓര്‍ഡര്‍ ചെയ്താൽ ഇഷ്ടിക കിട്ടുക,ടിവിക്ക് പകരം സോപ്പ്..ഓൺലൈനിൽ നിന്നും സാധനങ്ങൾ ഓര്‍ഡര്‍ ചെയ്താൽ ഇങ്ങനെ കബളിപ്പിക്കപ്പെടുന്നത് ഒരു പുതിയ സംഭവമല്ല. ഈയിടെ 2.9 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഹൈ-എൻഡ് ഗ്രാഫിക്സ് കാർഡ് ഓര്‍ഡര്‍ ചെയ്ത ആൾക്ക് ലഭിച്ചത് ഒരു പാക്കറ്റ് ഡിറ്റര്‍ജന്‍റ് പൗഡറായിരുന്നു.

സ്വാഗത് നായക് എന്ന ഉപയോക്താവാണ് ഇക്കാര്യം എക്സിൽ പങ്കുവച്ചത്. ''ആമസോണിൽ നിന്ന് 2.9 ലക്ഷം രൂപയുടെ തട്ടിപ്പിനിരയായി.ഞങ്ങളുടെ സ്റ്റാർട്ടപ്പിനായി ഗിഗാബൈറ്റ് ആർടിഎക്സ് 5090 (GIGABYTE RTX 5090) ആണ് ഓർഡർ ചെയ്തത്. എന്നാൽ ലഭിച്ചത് ഒരു കിലോ ഘടി (Ghadi) ഡിറ്റർജന്‍റാണ്" അദ്ദേഹം എക്സിൽ കുറിച്ചു. "ഇത് 'ഫുൾഫിൽഡ് ബൈ ആമസോൺ' (FBA) ആയിരുന്നു. അതായത് ആമസോൺ വെയർഹൗസിൽ നിന്ന് നേരിട്ട് അയച്ചതാണ് ഇത്," സ്വാഗത് കൂട്ടിച്ചേർത്തു.

Advertising
Advertising

ഡെലിവറി സമയത്ത് പായ്ക്കറ്റിന്‍റെ സീലുകൾ മുറിച്ചുമാറ്റി വീണ്ടും ഒട്ടിച്ച നിലയിലായിരുന്നുവെന്നും പാക്കേജിംഗിൽ വ്യാജ ബാർകോഡ് ഒട്ടിച്ചതായും ഉപയോക്താവ് പറയുന്നു. എന്നാൽ 15 മിനിറ്റിനുള്ളിൽ ആമസോൺ സപ്പോർട്ട് ടിക്കറ്റ് ക്ലോസ് ചെയ്യുകയും റീഫണ്ട് നൽകാൻ വിസമ്മതിക്കുകയും ചെയ്തുവെന്നാണ് പരാതി. അൺബോക്സിംഗ് വീഡിയോ പങ്കുവെച്ചുകൊണ്ട്, ഷിപ്പിംഗ് ലേബലിൽ പാക്കേജിന്‍റെ ഭാരം 1.56 കിലോഗ്രാം ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉപയോക്താവ് ചൂണ്ടിക്കാണിച്ചു. എന്നാൽ റീട്ടെയിൽ പാക്കേജിലുള്ള ആർടിഎക്സ് 5090-ന്‍റെ ഭാരം സാധാരണയായി 3 കിലോഗ്രാമിനടുത്താണ്.

"കണക്കുകൾ കള്ളം പറയില്ല, പക്ഷേ ആമസോണിന്‍റെ വാദം കള്ളമാണ്. അവരുടെ സ്വന്തം ഷിപ്പിംഗ് ലേബലിൽ ഭാരം 1.56 കിലോഗ്രാം എന്നാണ് കാണിച്ചിരിക്കുന്നത്. റീട്ടെയിൽ ബോക്സിലുള്ള ആർടിഎക്സ് 5090-ന് ഏകദേശം മൂന്ന് കിലോഗ്രാം ഭാരമുണ്ട്. 1.56 കിലോഗ്രാം എന്നത് ഡിറ്റർജന്‍റിന്‍റെയും പാക്കേജിംഗിന്‍റെയും കൃത്യമായ ഭാരമാണ്. ഇത് എങ്ങനെയാണ് വെയർഹൗസ് സ്കാനിംഗിൽ പെടാതെ പോയത്?" അദ്ദേഹം ചോദിക്കുന്നു.

പോസ്റ്റ് ശ്രദ്ധ നേടിയതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ഒരു വിഭാഗം ഓൺലൈൻ റീട്ടെയിലർമാരുമായി ബന്ധപ്പെട്ട് മോശം അനുഭവങ്ങൾ പങ്കുവച്ചു. "രണ്ട് വർഷം മുമ്പ് എനിക്ക് സമാനമായ ഒരു കാര്യം സംഭവിച്ചു, 3.7k വിലയുള്ള ഒരു നൈക്ക് ഷൂസിന് ഓർഡർ നൽകി, ബ്രാൻഡഡ് അല്ലാത്ത ഒരു ഷൂസ് ലഭിച്ചു. ഞാൻ ഉടൻ തന്നെ റീഫണ്ടിനായി അപേക്ഷിച്ചു, പക്ഷേ ഇപ്പോഴും അത് ലഭിച്ചിട്ടില്ല," ഒരു ഉപയോക്താവ് പറഞ്ഞു. എന്നാൽ സ്വാഗതിന്‍റെ അൺബോക്സിങ്ങിന്‍റെ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News