'ഈ സ്നേഹം മറക്കില്ല': പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇറാൻ എംബസി

കൊച്ചു കുട്ടികൾ തങ്ങളുടെ സമ്പാദ്യക്കുടുക്കകൾ ഇറാന് സഹായമായി നൽകുന്ന വീഡിയോയും എംബസി പങ്കുവെച്ചിട്ടുണ്ട്

Update: 2026-03-23 11:35 GMT

ന്യൂഡൽഹി:അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിൽ തകർന്ന ഇറാനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ഇന്ത്യൻ ജനതയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ ഇറാനിയൻ എംബസി. "നന്ദി ഇന്ത്യ" എന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ച എംബസി, കശ്മീരിലെ ജനങ്ങൾ പ്രകടിപ്പിക്കുന്ന ഐക്യദാർഢ്യത്തെ പ്രത്യേകിച്ച് പ്രശംസിച്ചു.

കശ്മീരിലെ കൊച്ചു കുട്ടികൾ തങ്ങളുടെ സമ്പാദ്യക്കുടുക്കകൾ ഇറാന് സഹായമായി നൽകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോകൾ പങ്കുവെച്ചുകൊണ്ടാണ് ഇറാൻ്റെ ഇന്ത്യയിലെ എംബസി നന്ദി പറഞ്ഞിരിക്കുന്നത്. "കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ കശ്മീരിലെ ജനങ്ങളോട് നന്ദി പറയുന്നു. ഇറാനിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന നിങ്ങളുടെ ഈ സ്നേഹം ഒരിക്കലും മറക്കില്ല," എംബസി കുറിച്ചു. തന്റെ സമ്പാദ്യക്കുടുക്കയുമായി നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ" എന്നും എംബസി കുറിച്ചു.

Advertising
Advertising

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News