'സർക്കാരിന്റെ കയ്യിലെ കളിപ്പാവ'; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഏഴ് ആരോപണങ്ങളുമായി പ്രതിപക്ഷം

ലോക്സഭയിലെ 130 എംപിമാരും രാജ്യസഭയിലെ 63 എംപിമാരും ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്

Update: 2026-03-23 02:19 GMT

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ നോട്ടീസ് നൽകി പ്രതിപക്ഷം. അദ്ദേഹം സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും വോട്ടർ പട്ടിക പരിഷ്‌കരണത്തിലൂടെ വ്യാപകമായി ആളുകളെ പട്ടികയിൽ നിന്ന് പുറത്താക്കിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

മാർച്ച് 12-ന് പാർലമെന്റിന്റെ ഇരുസഭകളിലുമായി സമർപ്പിച്ച നോട്ടീസിൽ ഗ്യാനേഷ് കുമാറിനെതിരെ നിരത്തി ഏഴ് പ്രധാന കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. ലോക്സഭയിലെ 130 എംപിമാരും രാജ്യസഭയിലെ 63 എംപിമാരും ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്.

Advertising
Advertising
  • നിയമനത്തിലെ വിവാദം: കമ്മിഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിൽ പരിഗണനയിലുണ്ടായിരുന്ന കേസിനിടെ അർധരാത്രിയിൽ അടിയന്തരമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിച്ചു. ഇത് ഭരണകൂടത്തിന് ഇഷ്ടപ്പെട്ട വ്യക്തിയെ നിയമിക്കാൻ നടത്തിയ ശ്രമമാണ്
  • നിഷ്പക്ഷത നഷ്ടമായി: ഭരണഘടനാപരമായ ബാധ്യതയും നിഷ്പക്ഷതയും പാലിക്കാതെ ഭരണകൂടത്തിന്റെ സ്വാധീനത്തിൽ കമ്മിഷണർ പ്രവർത്തിച്ചു
  • പക്ഷപാതപരമായ പ്രസ്താവന: 2025 ഓഗസ്റ്റ് 17-ലെ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവിനെ ലക്ഷ്യമിട്ട് പൊതു മുന്നറിയിപ്പ് നൽകിയത് വിവേചനം
  • സമീപനം വിവേചനം: പ്രതിപക്ഷ നേതാക്കൾക്കെതിരേ നടപടി എടുക്കുമ്പോൾ ഭരണകക്ഷി നേതാക്കൾക്കെതിരായ സമാന ആരോപണങ്ങളിൽ അതേ മാനദണ്ഡം പാലിച്ചില്ല
  • എസ്‌ഐആർ നടപടികളിലെ വിവാദം: എസ്‌ഐആർ. നടപടികൾ ഭരണകക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസൃതമായി നടപ്പാക്കി. പൗരത്വ പരിശോധനയുടെ ഘടകങ്ങൾ ഉൾപ്പെടുത്തി
  • വൻതോതിൽ വോട്ടർമാരെ ഒഴിവാക്കി: ബിഹാറിൽ ഏകദേശം 65 ലക്ഷം പേരെയും പശ്ചിമ ബംഗാളിൽ ഏകദേശം 58 ലക്ഷം പേരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ബാധിച്ചു
  • നീതിന്യായ നടപടി തടസപ്പെടുത്തി: മെഷീനിൽ വായിക്കാവുന്ന വോട്ടർ പട്ടികകൾ നൽകുന്നതിൽ വിസമ്മതം പ്രകടിപ്പിച്ചത് സുതാര്യത ഇല്ലാതാക്കി. പോളിങ് കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാത്തതും വോട്ടർപട്ടിക ക്രമക്കേട് അന്വേഷണങ്ങളിൽ സഹകരിക്കാത്തതും നീതിന്യായ നടപടി തടസപ്പെടുത്തുന്നതാണ്
Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News