'പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഓടിപ്പോയി, അവർ ഈ വിഷയത്തെ എന്തിനാണ് പേടിക്കുന്നത് ?' ലോക്സഭയിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ ​ഗാന്ധി

മുൻ സൈനിക മേധാവി നരവനയുടെ പുസ്തകം ഉദ്ധരിച്ച രാഹുൽ ഗാന്ധി ലഡാക്കിൽ ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് ആരോപിച്ചു

Update: 2026-02-02 11:49 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: ലോക്സഭയിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി രാഹുൽ ഗാന്ധി. മുൻ സൈനിക മേധാവി നരവനയുടെ പുസ്തകം ഉദ്ധരിച്ച രാഹുൽ ഗാന്ധി ലഡാക്കിൽ ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് ആരോപിച്ചു.രാഹുൽ സംസാരിക്കുന്നതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങും, ആഭ്യന്തരമന്ത്രി അമിത് ഷായും ഇടപെട്ടു.പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ചാണ് രാഹുൽ പറയുന്നതെന്നായിരുന്നു മറുപടി. പുസ്തകം വായിക്കാൻ രാഹുലിനെ സ്പീക്കറും അനുവദിച്ചില്ല.

അതേസമയം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് ഉന്നയിക്കുന്നതെന്നും  പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ പേടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അസ്വസ്ഥതയുണ്ടായെന്നും അവര്‍ ഓടിപ്പോയിയെന്നും  രാഹുൽ ഗാന്ധി ആരോപിച്ചു.

Advertising
Advertising

അതേസമയം, ഭരണപക്ഷത്തിന്റെ നിലപാട് ഇതാണെങ്കിൽ നാളെ പ്രധാനമന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ചൈന അതിർത്തിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ചെയ്ത പാപത്തിന് രാഹുൽ ‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറയുന്നു. രാഹുൽ ഗാന്ധി ഒരു നിയമവും പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News