ചൈനീസ് പ്രകോപനം; പ്രധാനമന്ത്രി വാസ്തവം വെളിപ്പെടുത്തണമെന്ന് സോണിയ ഗാന്ധി

പാർലമെന്‍റിലും രാജ്യത്തെ ജനങ്ങളോടും യാഥാർഥ്യം ബോധ്യപ്പെടുത്തണമെന്നും സോണിയ ആവശ്യപ്പെട്ടു

Update: 2022-12-21 07:54 GMT

ഡല്‍ഹി: ചൈനീസ് പ്രകോപനത്തിൽ വാസ്തവം പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്ന് സോണിയ ഗാന്ധി . പാർലമെന്‍റിലും രാജ്യത്തെ ജനങ്ങളോടും യാഥാർഥ്യം ബോധ്യപ്പെടുത്തണമെന്നും സോണിയ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ തടസ്സപ്പെട്ടു.

തുടർച്ചയായ എട്ടാം ദിവസവും പ്രതിപക്ഷം ചൈന വിഷയം പാർലമെന്റിൽ ഉന്നയിച്ചു. ചർച്ചയ്ക്ക് സർക്കാർ വഴങ്ങാതെ വന്നതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.പിമാർ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സർക്കാരിന്‍റെ കടുംപിടുത്തം ചർച്ച ഇല്ലാതാകുന്നതായി സോണിയ ഗാന്ധി വിമർശിച്ചു. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 12 പ്രതിപക്ഷ പാർട്ടി എം.പിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി യോഗവും രാവിലെ ചേർന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News