ഡൽഹി–ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ചു; വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു

Update: 2026-10-11 12:18 GMT

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ച ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന വിമാനത്തിലാണ് സംഭവം. വിമാനം ഹൈദരാബാദിൽ സുരക്ഷിതമായി ഇറക്കി.

പവർ ബാങ്കിന്റെ തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തീ അണയ്ക്കാൻ യാത്രക്കാർ ബാഗുകൾ ഉപയോഗിച്ച് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

തുടർന്ന് ക്യാബിൻ ക്രൂ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാവരും സുരക്ഷിതരാണ്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News