ഇന്ത്യയിലെ വിനോദ, മാധ്യമ മേഖലയില്‍ വന്‍ വളര്‍ച്ചാ സാധ്യത; പി.ഡബ്ല്യൂ.സി റിപ്പോർട്ട്

പി.ഡബ്ല്യൂ.സിയുടെ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് & മീഡിയ ഔട്ട്ലുക്ക് 2023-2027 റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.

Update: 2023-07-20 13:57 GMT
Editor : anjala | By : Web Desk

ഇന്ത്യയുടെ വിനോദ, മാധ്യമ മേഖല 2027 ഓടെ 9.48% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സി.എ.ജി.ആര്‍) 68 ലക്ഷം കോടി രൂപ കൈവരിക്കുമെന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് (പി.ഡബ്ല്യൂ.സി) റിപ്പോര്‍ട്ട്. 53 പ്രദേശങ്ങളും 13 മേഖലകളും ഉള്‍ക്കൊള്ളുന്ന സമഗ്ര പഠനമായ പി.ഡബ്ല്യൂ.സിയുടെ ഗ്ലോബല്‍ എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് മീഡിയ ഔട്ട്‌ലുക്ക് 2023-2027 റിപ്പോട്ടിൽ ഇത് വ്യക്താമാക്കുന്നു.

ഒ.ടി.ടി, ഇന്റർനെറ്റ് പരസ്യങ്ങൾ

രാജ്യത്തെ ജനസംഖ്യയുടെ വളർച്ചയും വൈവിധ്യവും കണക്കിലെടുത്ത് ഇന്ത്യയിൽ ഒ.ടി.ടി, കണക്റ്റഡ് ടിവി (CTV) വിപണിക്ക് വലിയ സാധ്യതകളുണ്ട്. ഒ.ടി.ടി വീഡിയോ റീജിയണൽ പ്ലേയിൽ നിന്ന് ഉയരുമെന്ന് റിപ്പോർട്ട് പറയുന്നു. 5ജി, ബ്രോഡ്‌ബാൻഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവ രാജ്യത്ത് കൂടുതൽ മെച്ചപ്പെടുത്തിയാൽ ഒ.ടി.ടി കളിക്കാർക്ക് ഇതിലും വലിയ വിപണി തുറക്കും. ഒ.ടി.ടി വിഭാഗത്തിന്റെ ആഗോള വളർച്ചാ നിരക്ക് 8.4% ആണെങ്കിൽ ഇന്ത്യ 14.32% സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) ൽ മുന്നിലാണ്. ഒ.ടി.ടി വീഡിയോ വരുമാനം 2027 ഓടെ 14.3% CAGR നിരക്കില്‍ 2.88 ലക്ഷം കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2022ല്‍ ഇത് 1.4 ലക്ഷം കോടിയാണ് രേഖപ്പെടുത്തിയത്.

Advertising
Advertising

ഗെയിമിംഗും കായിക വിനോദങ്ങളും

പാക്കിസ്ഥാന് പിന്നാലെ ലോകത്ത് അതിവേഗം വളരുന്ന വീഡിയോ ഗെയിം വിപണിയാണ് ഇന്ത്യ. ഈ മേഖലയുടെ വരുമാനം 19.4% ഉയര്‍ന്ന് 3.46 ലക്ഷം കോടി (4.2 ബില്യൺ ഡോളർ) രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2022ല്‍ ഇന്ത്യയുടെ മൊത്തം വീഡിയോ ഗെയിമുകളുടെയും എസ്പോര്‍ട്സിന്റെയും വരുമാനം 1.40 ലക്ഷം കോടി (1.7 ബില്യൺ ഡോളർ) രൂപയായിരുന്നു. 2027ഓടെ ഇത് 4.2 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് പറയുന്നു.

ടിവി പരസ്യം

ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ 2022ലെ 3.63 ലക്ഷം കോടി രൂപയില്‍ നിന്ന് 12.3% വളര്‍ച്ചയില്‍ 2027 ഓടെ 6.51 ലക്ഷം കോടി രൂപയിലെത്തുകയും ടിവി പരസ്യങ്ങളുടെ വിപണി 2022ലെ 3.87 ലക്ഷം കോടിയില്‍ നിന്ന് 6.4% വര്‍ധിച്ച് 2027ല്‍ 5.36 ലക്ഷം കോടി രൂപയിലെത്തുമെന്ന് പി.ഡബ്ല്യു.സി റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ യു.എസ്, ജപ്പാന്‍, ചൈന എന്നിവയ്ക്ക് ശേഷം ആഗോളതലത്തില്‍ ഏറ്റവും വലിയ നാലാമത്തെ ടിവി പരസ്യ വിപണിയായി ഇന്ത്യ മാറും. സിനിമ വരുമാനം 2027-ഓടെ 1.89 ലക്ഷം കോടി രൂപയായി ഉയരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

നിര്‍മിത ബുദ്ധി (AI),മെഷീന്‍ ലേണിംഗ് (ML), മെറ്റവേഴ്‌സ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിച്ചുകൊണ്ട് വ്യവസായം വലിയൊരു മാറ്റത്തിലേക്ക് നീങ്ങുകയാണെന്ന് പി.ഡബ്ല്യൂ.സി ഇന്ത്യ ചീഫ് ഡിജിറ്റല്‍ ഓഫീസറും ടെക്‌നോളജി, മീഡിയ ആൻഡ് ടെലികോം മേധാവിയുമായ മന്‍പ്രീത് സിംഗ് അഹൂജ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മൊബൈലിന്റെ സ്വീകാര്യതയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വര്‍ധിച്ച ഉപയോഗവും ഈ വിഭാഗത്തില്‍ പുതിയ വഴികള്‍ തുറക്കുന്നതിനൊപ്പം മെച്ചപ്പെട്ട വളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് പി.ഡബ്ല്യു.സി ഇന്ത്യ, എന്റര്‍ടൈന്‍മെന്റ് ആൻഡ് മീഡിയ പാര്‍ട്ണറും ലീഡറുമായ റജിബ് ബസു പറഞ്ഞു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News