അർജുനെ പോലെ കാണാമറയത്ത് ശരവണനും; കാത്തിരിപ്പോടെ മറ്റൊരു കുടുംബം

ഷിരൂരിൽ ചായകുടിക്കാനായി ലോറി നിർത്തിയപ്പോഴാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്

Update: 2024-07-24 05:07 GMT

അർജുൻ, ശരവണന്റെ ബന്ധുക്കൾ

ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെപ്പോലെ കാണാതായി തമിഴ്നാട് സ്വദേശിയെയും. നാമക്കൽ സ്വദേശിയായ ട്രക്ക് ഡ്രൈവർ ശരവണനെയാണ് കാണാതായത്. ധർവാഡിലേക്ക് ലോറിയുമായി പോവുകയായിരുന്ന ശരവണൻ മണ്ണിടിച്ചിലിന് തൊട്ടുമുൻപാണ് ഷിരൂരിൽ എത്തിയത്. ട്രക്ക് നിർത്തിയ ശേഷം ചായ കുടിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞ ഒമ്പത് ദിവസത്തിലേറെയായി ശരവണനെ തിരയുകയാണ് തമിഴ് കുടുംബം. 

മലയിടിഞ്ഞ ദിവസം രാവിലെ ശരവണൻ വീട്ടിലേക്ക്  വിളിച്ചിരുന്നു. ചായകുടിക്കാനായി ഷിരൂരിൽ ടാങ്കർ ലോറി നിർത്തിയെന്നായിരുന്നു പറഞ്ഞത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം വിളിക്കുമ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു.

Advertising
Advertising

പിന്നീടാണ് മലയിടിഞ്ഞ വിവരങ്ങൾ ടി.വി.യിലൂടെയും മറ്റും അറിയുന്നത്. അന്ന് തന്നെ ഷിരൂരിലേക്ക് തിരിച്ചു. എല്ലാവരോടും ശരവണനെ പറ്റി അന്വേഷിക്കുന്നുണ്ട്. അർജുനെ പോലെ ശരവണനെ പറ്റി ഒരു വിവരവും ഇനിയും ലഭിച്ചിട്ടില്ല.  Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News