അന്നദാതാക്കളുടെ സത്യാഗ്രഹത്തിനു മുന്നില്‍ കേന്ദ്രത്തിന്‍റെ അഹങ്കാരത്തിന് തല കുനിക്കേണ്ടി വന്നു; രാഹുല്‍ ഗാന്ധി

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Update: 2021-11-19 06:13 GMT
Editor : Jaisy Thomas | By : Web Desk

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനീതിക്ക് എതിരായ കർഷകരുടെ വിജയത്തിന് രാഹുല്‍ അഭിനന്ദനം അറിയിച്ചു. അന്നദാതാക്കളുടെ സത്യഗ്രഹത്തിന് മുന്നിൽ കേന്ദ്രത്തിന്‍റെ അഹങ്കാരത്തിന് തല കുനിക്കേണ്ടി വന്നെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

എല്ലാ പഞ്ചാബികളുടെയും ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചതെന്ന് പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. കർഷക നിയമങ്ങൾ പിൻവലിച്ച പ്രധാനമന്ത്രിക്ക് നന്ദിയുണ്ടെന്നും അമരീന്ദർ ട്വിറ്ററിൽ കുറിച്ചു. കാർഷിക നിയമങ്ങൾ പിൻവലിച്ചത് കർഷകരുടെ വിജയമെന്ന് കെ സോമപ്രസാദ് എം പി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മാപ്പു പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. കർഷക പ്രതിഷേധങ്ങളിൽ ജീവൻ നഷ്ടമായ കർഷകരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപയുടെ ധനസഹായം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം എന്ന് സോമപ്രസാദ് എം.പി ആവശ്യപ്പെട്ടു.

Advertising
Advertising

ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വിജയമെന്ന് എ.ഐ.സി.സി നിർവാഹക സമിതി അംഗം എ.കെ ആന്‍റണി പറഞ്ഞു. കർഷകർക്ക് വൈകിയാണ് നീതി ലഭിച്ചതെന്നും ആന്‍റണി മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News