ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ

ഇന്ത്യൻ സമയം ഉച്ചക്ക് 12:01നാണ് ആക്സിയം-4 മിഷന്‍റെ വിക്ഷേപണം

Update: 2025-06-24 05:04 GMT

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ നടക്കും. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്സിയം-4 മിഷന്‍റെ വിക്ഷേപണമാണ് നാളെ നടക്കുക. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലെത്തും.

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39A യിൽ നിന്നാണ് ദൗത്യം പറന്നുയരുക. കമ്പനിയുടെ ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ച ശേഷം പുതിയ സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ സംഘം ഭ്രമണപഥത്തിലെ ലബോറട്ടറിയിലേക്ക് യാത്ര തിരിക്കും. ജൂൺ 26 വ്യാഴാഴ്ച വൈകുന്നേരം ഏകദേശം 4.30 (ഇന്ത്യൻ സമയം) ആണ് ഡോക്കിംഗ് സമയം.

മെയ് 29 ന് ലിഫ്റ്റ്-ഓഫ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പിന്നീട് നിരവധി തവണ മാറ്റിവെച്ചു. ഫാൽക്കൺ -9 റോക്കറ്റിന്റെ ബൂസ്റ്ററുകളിൽ ദ്രാവക ഓക്സിജൻ ചോർച്ച എഞ്ചിനീയർമാർ കണ്ടെത്തുകയും റഷ്യൻ മൊഡ്യൂളിലെ ചോർച്ച നാസ കണ്ടെത്തുകയും ചെയ്തതോടെയായിരുന്നു ഇത്.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News