ഇ.ഡി കേസിൽ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ജാമ്യം അനുവദിച്ചാൽ പുറത്തിറങ്ങാം

യു.എ.പി.എ കേസിൽ സുപ്രിം കോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല

Update: 2022-09-19 00:58 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: കോടതിയിൽ ലഖ്‌നൗ ജില്ലാ കോടതി ജാമ്യം അനുവദിച്ചാൽ കാപ്പന് പുറത്തിറങ്ങാം. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ ലഖ്‌നൗ ജില്ലാകോടതി ഇന്ന് പരിഗണിക്കും.

യു.എ.പി.എ കേസിൽ സുപ്രിം കോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല. സെപ്തംബര്‍  9നാണ് കാപ്പന് സുപ്രിം കോടതി ജാമ്യം നൽകിയത്.

കാപ്പൻ കൂടി സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന ഡ്രൈവർ മുഹമ്മദ് ആലത്തിനെയും യുഎപിഎ, ഇ.ഡി കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ആലത്തിനു യുഎപിഎ കേസിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. ഇ.ഡി കേസിലെ ജാമ്യാപേക്ഷ ഈ മാസം 23 ന്പരിഗണിക്കും.

ഹാഥ്‌റസില്‍ ദലിത്‌ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News