ട്രയിനിന്‍റെ ഫുട്ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്തതിന് നടന്‍ സോനു സൂദിന് വിമര്‍ശം

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാതൃകയായ നടന്‍ ഈ പ്രവൃത്തിയിലൂടെ രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതും റെയില്‍വെ ട്വിറ്ററില്‍ കുറിച്ചു

Update: 2023-01-05 05:02 GMT

ഡല്‍ഹി: ട്രയിനിന്‍റെ ഫുട്ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്തതിന് ബോളിവുഡ് നടന്‍ സോനു സൂദിന് വിമര്‍ശം. യാത്ര അത്യധികം അപകടം നിറഞ്ഞതായിരുന്നുവെന്ന് നോർത്തേൺ റെയിൽവേ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാതൃകയായ നടന്‍ ഈ പ്രവൃത്തിയിലൂടെ രാജ്യത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതും റെയില്‍വെ ട്വിറ്ററില്‍ കുറിച്ചു.

"പ്രിയപ്പെട്ട,സോനുസൂദ്, നിങ്ങൾ രാജ്യത്തും ലോകത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് മാതൃകയാണ്. ട്രെയിൻ ഫുട്ബോര്‍ഡിലൂടെയുള്ള യാത്ര അപകടകരമാണ്. ഇത്തരത്തിലുള്ള വീഡിയോ നിങ്ങളുടെ ആരാധകർക്ക് തെറ്റായ സന്ദേശം അയച്ചേക്കാം. ദയവായി ഇങ്ങനെ ചെയ്യരുത്. സുഗമവും സുരക്ഷിതവുമായ യാത്ര ആസ്വദിക്കൂ" നോര്‍ത്തേണ്‍ റെയില്‍വെ ട്വീറ്റ് ചെയ്തു. ട്രയിന്‍ യാത്രയുടെ വീഡിയോ സോനു തന്നെയാണ് ഡിസംബര്‍ 13ന് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് നോര്‍ത്തേണ്‍ റയില്‍വെ ട്വീറ്റുമായി രംഗത്തെത്തിയത്.

Advertising
Advertising

മുംബൈ റെയിൽവേ പൊലീസ് കമ്മീഷണറേറ്റും ഇത് അപകടകരമാണെന്നും യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി.''ഫുട്ബോര്‍ഡില്‍ നിന്നും യാത്ര ചെയ്യുന്നത് സിനിമകളില്‍ കാണാന്‍ രസമായിരിക്കും. എന്നാല്‍ ഇത് ജീവിതമാണ്. നമുക്ക് എല്ലാ സുരക്ഷാ മാർഗനിർദേശങ്ങളും പാലിക്കാം'' ജിആർപി മുംബൈ ട്വീറ്റ് ചെയ്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News