ഭര്‍ത്താവിനൊപ്പമുള്ള ബൈക്ക് ട്രിപ്പിനിടെ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി; സംഭവം ഝാര്‍ഖണ്ഡില്‍

മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു

Update: 2024-03-02 07:47 GMT

പ്രതീകാത്മക ചിത്രം

ദുംക: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ ട്രിപ്പ് പോവുകയായിരുന്ന സ്പാനിഷ് യുവതിയെ അജ്ഞാത സംഘം കൂട്ടബലാത്സംഗം ചെയ്തു. ഝാര്‍ഖണ്ഡിലെ ദുംക ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ദമ്പതികള്‍ ദുംകയിലെ കുഞ്ചി ഗ്രാമത്തിൽ ടെൻ്റില്‍ ക്യാമ്പ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം. എട്ടു മുതല്‍ 10 വരെ പുരുഷന്‍മാര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ബംഗ്ലാദേശിൽ നിന്ന് ഇരുചക്രവാഹനത്തിലാണ് ഇരുവരും ദുംകയിലെത്തിയത്. ബിഹാർ വഴി നേപ്പാളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍.

Advertising
Advertising

ഭര്‍ത്താവിനെ മര്‍ദിച്ച ശേഷം സംഘം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ ദുംകയിലെ ഫുലോ ജനോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ടൂറിസ്റ്റ് വിസയിലാണ് യുവതിയും ഭർത്താവും ഇന്ത്യയിലെത്തിയത്. ഏഷ്യ കേന്ദ്രീകരിച്ച് മെഗാ യാത്രയിലായിരുന്നു ദമ്പതികള്‍. സ്പാനിഷ് യുവതി ഇപ്പോൾ സരായാഹത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ (സിഎച്ച്സി) ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News