പുതിയ പാര്‍ലമെന്‍റ് ഉദ്ഘാടനം: 75 രൂപയുടെ നാണയം പുറത്തിറക്കും

കേന്ദ്ര ധന മന്ത്രാലയമാണ് അറിയിച്ചത്

Update: 2023-05-26 06:15 GMT
Advertising

ഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യത്തിന്‍റെ 75ആം വാര്‍ഷികമായതിനാലാണ് 75 രൂപയുടെ നാണയം പുറത്തിറക്കുന്നത്.

നാണയത്തിന്റെ ഒരു ഭാഗത്ത് അശോക സ്തംഭമുണ്ടാവും. അതിനുതാഴെ 'സത്യമേവ ജയതേ' എന്ന് എഴുതും. 'ഭാരത്' എന്ന് ദേവനാഗരി ലിപിയില്‍ ഇടത് വശത്തും 'ഇന്ത്യ' എന്ന് ഇംഗ്ലീഷില്‍ വലത് വശത്തും അടയാളപ്പെടുത്തും. നാണയത്തിന്‍റെ മറുവശത്ത് പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ചിത്രം ആലേഖനം ചെയ്യും. 'സന്‍സദ് സന്‍കുല്‍' എന്ന് ദേവനാഗരി ലിപിയില്‍ മുകളിലും പാര്‍ലമെന്‍റ് കോംപ്ലക്സ് എന്ന് ഇംഗ്ലീഷില്‍ താഴെയും രേഖപ്പെടുത്തും.

35 ഗ്രാം ആണ് വൃത്താകൃതിയിലുള്ള നാണയത്തിന്‍റ ഭാരം. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും 5 ശതമാനം വീതം നിക്കലും സിങ്കും ചേര്‍ത്താണ് നാണയമുണ്ടാക്കുക. 

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇരുപതോളം പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കും. രാഷ്ട്രപതിക്കു പകരം പ്രധാനമന്ത്രി പാര്‍ലമെന്‍റ് ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.

Summary- A special ₹ 75 coin will be launched to commemorate the inauguration of the new parliament building, the Ministry of Finance said on Thursday.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News