നടന്‍ സോനൂ സൂദിന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ലക്‌നൗ ആസ്ഥാനമായുള്ള ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായുള്ള സോനു സൂദിന്റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്

Update: 2021-09-16 07:08 GMT
Editor : dibin | By : Web Desk
Advertising

ബോളിവുഡ് നടന്‍ സോനു സൂദിന്റെ മുംബൈയിലുള്ള വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തിന്റെ ഓഫീസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ലക്‌നൗ ആസ്ഥാനമായുള്ള ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായുള്ള സോനു സൂദിന്റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

കഴിഞ്ഞ ദിവസം നടനുമായി ബന്ധമുള്ള ആറ് സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ലക്‌നൗ ആസ്ഥാനമായുള്ള കമ്പനിയുമായുള്ള നടന്റെ ഇടപാടുകള്‍ നികുതി വെട്ടിച്ചാണോ എന്നാണ് പരിശോധിക്കുന്നത്. അതേസമയം, ആദായനികുതി വകുപ്പ് സോനു സൂദിനെതിരെ ഗൂഡാലോചന നടത്തുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.

നടന്‍ എന്നതിനപ്പുറം കോവിഡ് കാലത്ത് സോനു സൂദ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പലയിടത്തായി കുടുങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളെ അവരവരുടെ നാട്ടിലെത്തിക്കാന്‍ സോനു സൂദ് ബസ്സ് സൗകര്യം ഒരുക്കിയിരുന്നു. കോവിഡിന്റെ രണ്ടാം വരവില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ സൗകര്യം ഒരുക്കാനും സോനു സൂദ് മുന്നിട്ടിറങ്ങിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി സോനൂ സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ദേശ് കാ മെന്റേഴ്‌സ് എന്ന പരിപാടിയുടെ അംബാസിഡറായും താരത്തെ തെരഞ്ഞെടുത്തിരുന്നു.അതിനാല്‍ സോനൂ സൂദിനെതിരെ കരുതിക്കൂട്ടിയുള്ള ആക്രമമാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ആദായനികുതി വകുപ്പിന്റെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്ന പ്രതികരണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News