എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; ഒഴിവായത് വന്‍ദുരന്തം

മധ്യപ്രദേശിൽ ഭാരത് പെട്രോളിയം ഡിപ്പോയ്ക്ക് സമീപമാണ് അപകടമുണ്ടായത്

Update: 2023-06-07 08:33 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ എല്‍പിജിയുമായി വന്ന ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ജബല്‍പൂരിലെ ഗ്യാസ് ഫാക്ടറിയിലേക്ക് പോയ എല്‍പിജി ഗുഡ്സ് ട്രെയിന്റെ രണ്ട് വാഗണുകളാണ് പാളംതെറ്റിയത്.

ഷഹപുര ഭിട്ടോണി സ്റ്റേഷനിലെ ഭാരത് പെട്രോളിയം ഡിപ്പോയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിവരമറിഞ്ഞ് റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന് പിന്നാലെയാണിത്. ഒഡീഷയിലെ ബാലസോറിൽ കോറോമണ്ടൽ എക്‌സ്‌പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 275 പേര്‍ മരിച്ചു. 1000 പേർക്ക് പരിക്കേറ്റു. ജൂണ്‍ രണ്ടിനായിരുന്നു സംഭവം. 

Advertising
Advertising

Summary- Two wagons of LPG rake of a goods train derailed in Shahpura Bhitoni of Madhya Pradesh's Jabalpur, Railway officials said on Wednesday.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News