യുപിയില്‍ കന്നുകാലികള്‍ക്കായി വൈദ്യുതി ശ്മശാനങ്ങള്‍ സ്ഥാപിക്കുന്നു

സംസ്ഥാനത്ത് 6,889 പശു സംരക്ഷണ കേന്ദ്രങ്ങളിലായി 12 ലക്ഷത്തോളം അലഞ്ഞുതിരിയുന്ന കന്നുകാലികളും അവയുടെ പരിപാലനത്തിന് ആവശ്യമായ ക്രമീകരണങ്ങളുമുണ്ട്

Update: 2023-08-21 07:56 GMT

പ്രതീകാത്മക ചിത്രം

ലഖ്നോ: ഉത്തര്‍പ്രദേശില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്കും മറ്റു മൃഗങ്ങള്‍ക്കുമായി വൈദ്യുതി ശ്മശാനങ്ങള്‍ സ്ഥാപിക്കുന്നു. സംസ്ഥാനത്ത് 6,889 പശു സംരക്ഷണ കേന്ദ്രങ്ങളിലായി 12 ലക്ഷത്തോളം അലഞ്ഞുതിരിയുന്ന കന്നുകാലികളും അവയുടെ പരിപാലനത്തിന് ആവശ്യമായ ക്രമീകരണങ്ങളുമുണ്ട്.

അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പരിപാലനവും പാലുത്പാദനവും അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്‍റെ വസതിയിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.“ഒരു മൃഗശരീരവും നദികളിൽ തള്ളുന്നില്ലെന്ന് ഉറപ്പാക്കുക,” അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതിനായി സംവിധാനം ഒരുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മൃഗങ്ങളെ സംസ്‌കരിക്കുന്നതിന് എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും വൈദ്യുത ശ്മശാനങ്ങൾ സ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് യോഗി നിര്‍ദേശിച്ചു.മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ ഘട്ടം ഘട്ടമായി മൃഗങ്ങൾക്കായി ശ്മശാനങ്ങൾ സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ കന്നുകാലി സംരക്ഷണത്തിനായി സർക്കാർ സേവന ബോധത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ യോഗി, എല്ലാ കന്നുകാലി വളർത്തുന്നവർക്കും മറ്റ് മൃഗങ്ങളെ വളർത്തുന്നവർക്കും സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ സംരക്ഷണത്തിനായി നടത്തിയ ശ്രമങ്ങൾ ആഗ്രഹിച്ച ഫലം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News