യു.പിയിൽ ശിവന് ബലിയായി മരംമുറി യന്ത്രം ഉപയോ​ഗിച്ച് സ്വന്തം തലയറുക്കാൻ ശ്രമിച്ച് യുവാവ്; ​ഗുരുതരാവസ്ഥയിൽ

കുറച്ച് മാസങ്ങളായി, ശിവന് തന്റെ തല ബലിയർപ്പിക്കാൻ മകൻ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നതായി പിതാവ് വ്യക്തമാക്കി.

Update: 2023-08-15 13:19 GMT

ലഖ്നൗ: മരംമുറിക്കുന്ന യന്ത്രം ഉപയോ​ഗിച്ച് ശിവന് ബലിയായി നൽകാൻ സ്വന്തം തലയറുക്കാൻ ശ്രമിച്ച് യുവാവ്. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ ഒരു ​ഗ്രാമത്തിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവാവിനെ ഝാൻസി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

30കാരനും തൊഴിലാളിയുമായ ദീപക് കുശ്‌വാഹയാണ് ഭക്തി മൂത്ത് സ്വന്തം തല മുറിച്ച് ശിവന് സമർപ്പിക്കാൻ ശ്രമിച്ചത്. ​ശിവന്റെ കടുത്ത ഭക്തനായ മകൻ പതിവായി വിവിധ തരം പ്രാർഥനകളും ആചാരങ്ങളും ചെയ്തു വരുന്നതായി പിതാവ് പാൽതൂരം കുശ്‌വാഹ പറഞ്ഞു.

കുറച്ച് മാസങ്ങളായി, ശിവന് തന്റെ തല ബലിയർപ്പിക്കാൻ മകൻ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നതായി പിതാവ് വ്യക്തമാക്കി. ഒരു നോട്ട്ബുക്കിൽ ശിവനോടുള്ള പ്രാർഥനകളും ചെയ്യാനുദ്ദേശിക്കുന്ന ബലിയെക്കുറിച്ചും അയാൾ എഴുതിയിരുന്നു.

Advertising
Advertising

'സ്വന്തമായി ബലിയർപ്പിക്കപ്പെടുന്നത് ശുദ്ധ ഭ്രാന്താണെന്ന് ഞാനവനോട് എപ്പോഴും പറയും. എന്നാൽ ഒരു മാസത്തോളമായി ഈ യാഗം നടത്തണമെന്ന് അവൻ നിർബന്ധം പിടിക്കുകയായിരുന്നു'- പിതാവ് വ്യക്തമാക്കി.

തുടർന്ന്, ദീപക് ചൊവ്വാഴ്ച പുലർച്ച നാലോടെ പ്രദേശത്തെ ശിവക്ഷേത്രം സന്ദർശിക്കുകയും വി​ഗ്രഹത്തിന് മുന്നിലിരുന്ന് ജയ് ഭോലേനാഥ് എന്ന് ഉച്ചത്തിൽ ഉരുവിട്ട് മരംമുറി യന്ത്രം ഉപയോ​ഗിച്ച് സ്വന്തം തലയറുക്കാൻ ശ്രമിക്കുകയുമായിരുന്നു.

വലിയ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ കണ്ടത് ക്ഷേത്രത്തിൽ രക്തത്തിൽ കുളിച്ച് കിടക്കന്ന ദീപക്കിനെയാണ്. ഇവർ ഉടൻ കുടുംബക്കാരെ വിവരമറിയിക്കുകയും അവരെത്തി സാരമായി പരിക്കേറ്റ ദീപക്കിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News