വെർട്ടിക്കൽ ഷാഫ്റ്റ് നിർമ്മാണം ഇന്ന് ആരംഭിക്കും; ഉത്തരാഖണ്ഡ് തുരങ്കദുരന്തത്തില്‍ രക്ഷാപ്രവർത്തനം 15-ാം ദിനവും തുടരുന്നു

രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്ന സംഘങ്ങളുടെ തലവന്മാരുമായി ഉന്നതലയോഗം ചേർന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി

Update: 2023-11-26 01:11 GMT
Editor : Shaheer | By : Web Desk

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തുരങ്കദുരന്തത്തില്‍ രക്ഷാപ്രവർത്തനം 15-ാം ദിനവും തുടരുന്നു. ടണലിന്റെ മുകളിൽനിന്ന് വെർട്ടിക്കൽ ഷാഫ്റ്റ് നിർമ്മാണം ഇന്ന് ആരംഭിക്കും. സിൽക്കാല തുരങ്കമുഖത്ത് കുടുങ്ങിയ ഓഗർ മെഷീനിന്റെ ബ്ലേഡ് ഇന്ന് പൂർണമായി മുറിച്ചുമാറ്റും.

ഇന്നലെ രാത്രിയോടെയാണ് വെർട്ടിക്കൽ ഷാഫ്റ്റ് നിർമ്മാണത്തിന് ആവശ്യമായ പ്ലാറ്റ്‍ഫോമിന്‍റെ നിർമ്മാണം പൂർത്തിയായത്. ഒരു മീറ്റർ വ്യാസമുള്ള പൈപ്പ് 90 മീറ്റർ ആഴത്തിലാണ് ഇറക്കേണ്ടത്. സിൽക്യാര തുരങ്കമുഖത്തു നിന്നുള്ള പൈപ്പ് സ്ഥാപിക്കൽ നടപടികൾ ഇന്നലെ തടസ്സപ്പെട്ടിരുന്നു. പത്താമത്തെ പൈപ്പിന്റെ അറ്റം വളഞ്ഞതിനെ തുടർന്ന് ഓഗർ മെഷീൻ ബ്ലേഡ് പൈപ്പിൽ തട്ടി മുറിഞ്ഞിരുന്നു.

Advertising
Advertising

നാലു മീറ്ററിലേറെ ദൈർഘ്യമുള്ള ഈ ബ്ലേഡ് നീക്കം ചെയ്യുന്ന പ്രക്രിയ ഇന്ന് പൂർത്തിയാകുമെന്നാണ് രക്ഷാദൗത്യസംഘം അറിയിക്കുന്നത്. ഇതേ മാർഗത്തിലുള്ള രക്ഷാദൗത്യവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ദൗത്യസംഘം വിലയിരുത്തിയിട്ടുണ്ട്. മാനുവൽ ഡ്രില്ലിങ് ഈ മേഖലയിൽ നടക്കുമെങ്കിലും തുരങ്കത്തിനു മുകളിൽനിന്നുള്ള വെർട്ടിക്കൽ ഡ്രില്ലിങ്ങിൽ ആണ് ദൗത്യസംഘം ഇപ്പോൾ ശ്രദ്ധ നൽകുന്നത്.

ടി.എച്ച്.ഡി.സി.എൽ ബാർകോട്ട് അറ്റത്തുനിന്ന് ഒരു റെസ്ക്യൂ ടണലിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കാഠിന്യമേറിയ പാറകൾ തകർക്കുന്നതിനായി നാലു നിയന്ത്രിത സ്ഫോടനങ്ങളും ഇവിടെ നടന്നു. ആർ.വി.എൻ.എൽ നിർമ്മിക്കുന്ന മൈക്രോ ടണലിനായുള്ള ഒരുക്കങ്ങളും പൂർത്തിയായി. ഇന്നത്തോടെ ഇതിന് ആവശ്യമായുള്ള പ്ലാറ്റ്‍ഫോം നിർമ്മിക്കും.

നാളെ മൈക്രോൽ നിർമ്മാണത്തിന് ആവശ്യമായ യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതും പൂർത്തിയാകും. തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിന് ബി.എസ്.എന്‍.എൽ ലാൻഡ് ലൈൻ കണക്ഷൻ തുരങ്കത്തിൽ നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്ന സംഘങ്ങളുടെ തലവന്മാരുമായി ഉന്നതലയോഗം ചേർന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി.

Summary: Uttarakhand tunnel collapse rescue operation continues for 15th day. Construction of the vertical shaft from the top of the tunnel will begin today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News