മഞ്ഞില്‍ വാഹനം തെന്നിമാറി മലയിടുക്കില്‍ വീണു; കശ്മീരില്‍ മൂന്ന് സൈനികർക്ക് വീരമൃത്യു

ശക്തമായ മഞ്ഞിൽ വാഹനം തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു

Update: 2023-01-11 05:38 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‍വാരയിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. സൈനികരുടെ വാഹനം മലയിടുക്കിലേക്ക് വീണാണ് അപകടമുണ്ടായത്.

ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം. കുപ്‍വാരയിലെ മച്ചല്‍ സെക്ടറില്‍ പതിവ് പരിശോധന നടത്തുകയായിരുന്നു സൈനികര്‍. ശക്തമായ മഞ്ഞില്‍ വാഹനം തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റു രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.


Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News