എക്സ്‌പെയറി ഡേറ്റില്ലാത്ത മരുന്നോ? വൈറലായി മരുന്നുകവറിനെ വെല്ലുന്ന കല്യാണക്കത്ത്

ഹർഷ് ഗോയങ്ക എന്നയാളാണ് കത്തിന്‍റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്

Update: 2022-08-22 07:46 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ: ഒറ്റനോട്ടത്തിൽ കണ്ടാൽ മരുന്നിന്‍റെ കവര്‍ തന്നെ...ഒന്നുകൂടി സൂക്ഷിച്ച് നോക്കുമ്പോഴാണ് ഇതൊരു കല്യാണക്കത്താണെന്ന് മനസിലാകുക.   മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന വരനും വധുവും  അവരുടെ കല്യാണക്കത്ത് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആലോചന ചെന്നത്തിയതാകട്ടെ പുതുമയാർന്ന ആശയത്തിലേക്കും. മരുന്ന് കവറിന്‍റെ മോഡലിലാണ് ഇരുവരും കല്യാണക്കത്ത് തയ്യാറായിരിക്കുന്നത്. 

തമിഴ്നാട്ടിലെ വെട്ടവളം നിവാസികളായ എഴിലരസന്റെയും വസന്തകുമാരിയുടെയും കല്യാണക്കത്താണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. തിരുവണ്ണാമലൈ ജില്ലക്കാരനായ ഏഴിലരശൻ ഫാർമസിസ്റ്റായും വില്ലുപുരം സ്വദേശിനിയായ വസന്തകുമാരി നഴ്‌സായുമാണ് ജോലി ചെയ്യുന്നത്. സെപ്തംബർ അഞ്ചിനാണ് ഇരുവരുടെയും കല്യാണം.

Advertising
Advertising

ഹർഷ് ഗോയങ്ക എന്നയാളാണ് കൗതുകകരമായ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. 'രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി ക്ഷണക്കത്തുളെ പുതുമയുള്ളതാക്കാൻ ശ്രമിക്കുന്നരാണ് ഇന്ത്യക്കാർ. എന്നാൽ മരുന്നുകവറിന്റെ രൂപത്തിലുള്ള ക്ഷണക്കത്ത് ഇതാദ്യമായിരിക്കും കാണുന്നത്. ഇതൊരു ഫാർമസിസ്റ്റിന്റെ കല്യാണക്കത്താണ്, ആളുകൾ സർഗാത്മകമായി ചിന്തിക്കുന്നു. എന്ന അടികുറിപ്പോടെയാണ് ഹർഷ് ഗോയിൻക ചിത്രം പങ്കുവെച്ചത്.

അതേസമയം, ഇങ്ങനെ ഒരു വിവാഹം നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ലക്ഷകണക്കിന് പേരാണ് ഇരുവരുടെയും കല്യാണക്കത്ത് ഷെയർ ചെയ്യുന്നത്.

ചിത്രം വൈറലാതോടെ രസകരമായ കമന്റുകളുമെത്തി. ' ക്ഷണക്കത്തിൽ ഡോളോ 650 ഉൾപ്പെടുത്തിയിരുന്നെങ്കിൽ കല്യാണത്തിന് സ്പോൺസറെ കിട്ടിയേനെ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ' ഈ മരുന്നിന് എക്‌സ്‌പെയറി ഡേറ്റില്ലെന്നത് ആശ്വസകരമാണ്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..' മറ്റൊരാൾ കുറിച്ചു.


ഇതിനു മുമ്പും രൂപത്തിലും ഭാവത്തിനും പുതുമകൊണ്ടുവന്ന നിരവധി കല്യാണകത്തുകളും വൈറലായിട്ടുണ്ട്. ഹരിയാനയിൽ കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തും ആസാമിലെ ഗുവാഹത്തിയിൽ നിയമപ്രമാണത്തിന്റെ രൂപത്തിലുള്ള കത്തും സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News