ബംഗാളിൽ സംഘര്‍ഷം നടന്ന ബീർഭൂമില്‍ നിന്ന് വീണ്ടും ബോംബുകൾ കണ്ടെത്തി

കലാപക്കേസിൽ ഒളിവിൽ പോയ പ്രതിയുടെ വീട്ടിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്

Update: 2022-04-04 02:09 GMT
Advertising

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ സംഘര്‍ഷം നടന്ന ബീർഭൂം ജില്ലയിൽ നിന്ന് വീണ്ടും ബോംബുകൾ കണ്ടെത്തി. കലാപക്കേസിൽ ഒളിവിൽ പോയ പ്രതിയുടെ വീട്ടിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സിബിഐയും പൊലീസും ചേർന്നാണ് പ്രദേശത്ത് പരിശോധന നടത്തിയത്.

രഹസ്യ വിവരത്തെ തുടർന്നാണ് ബാഗ്ടുയി ഗ്രാമത്തിൽ സിബിഐ പൊലീസിന് ഒപ്പം പരിശോധനയ്ക്ക് ഇറങ്ങിയത്. കേസിലെ പ്രതിയായ പലാഷ് ഷൈഖിന്‍റെ വീട്ടിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലാണ് ബോംബുകൾ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ളവർ സന്ദർശനം നടത്തിയ ബാഗ്ടുയി ഗ്രാമത്തിൽ നിന്ന് ബോംബ് കണ്ടെത്തിയത് വലിയ സുരക്ഷാ വീഴ്ചയാണ് സൂചിപ്പിക്കുന്നത്. പ്രദേശത്ത് കലാപത്തിന് ആസൂത്രിത ശ്രമം നടന്നെന്ന അന്വേഷണ സംഘത്തിന്‍റെ സംശയവും ഇതോടെ ബലപ്പെട്ടു. ബാഗ്ടുയി ഗ്രാമം ഉൾപ്പെടുന്ന രാംപൂർ ഹട്ട് ജില്ലയിൽ നിന്ന് നേരത്തെയും ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്.

ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കലാപ കേസിലെ പ്രതികളെ സിബിഐ അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. എന്നാൽ ഇതിൽ 9 പേരുടെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് സിബിഐ പറയുന്നത്. ഇതേ തുടർന്ന് ഇവരെ ഫോറൻസിക് സൈക്കോളജിക്കൽ പരിശോധനയ്ക്ക് വിധേയരാക്കാൻ ഒരുങ്ങുകയാണ് സിബിഐ. ഇതിനായി കോടതിയിൽ അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചു.

Summary- Several crude bombs were recovered on Sunday, near the residence of Palash Sheikh, the prime accused of the 21 March carnage in Bogtui village of West Bengal's Birbhum district.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News