സാകിര്‍ നായിക്കിനെതിരെ വാര്‍ത്ത നല്‍കിയ ബംഗ്‌ളാദേശ് പത്രം മാപ്പു പറഞ്ഞു

Update: 2018-06-06 06:38 GMT
Editor : Ubaid
സാകിര്‍ നായിക്കിനെതിരെ വാര്‍ത്ത നല്‍കിയ ബംഗ്‌ളാദേശ് പത്രം മാപ്പു പറഞ്ഞു
Advertising

സാകിര്‍ നായികിന് മലേഷ്യയില്‍ വിലക്കുണ്ടെന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിലും ഖേദിക്കുന്നതായി ഡെയിലി സ്റ്റാര്‍ പറഞ്ഞു.

ധാക്ക ഭീകരാക്രമണത്തിന് പ്രചോദനമായത് ഡോ. സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് വാര്‍ത്ത നല്‍കിയ 'ദ ഡെയ്‌ലി സ്റ്റാര്‍' എന്ന ബംഗ്‌ളാദേശ് ദിനപത്രം തിരുത്തുമായി രംഗത്ത്. 29 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് അദ്ദേഹം പ്രചോദനമായെന്ന് തങ്ങള്‍ ഒരിക്കലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം രേഖപ്പെടുത്തുന്നതായും പത്രം പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. സാകിര്‍ നായികിന് മലേഷ്യയില്‍ വിലക്കുണ്ടെന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിലും ഖേദിക്കുന്നതായി ഡെയിലി സ്റ്റാര്‍ പറഞ്ഞു.

'ദ ഡെയ്‌ലി സ്റ്റാര്‍' സംഭവത്തില്‍ തന്റെ പേര് വലിച്ചിഴക്കുകയായിരുന്നെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ യൂട്യൂബ് പ്രഭാഷണത്തില്‍ നായിക് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിച്ചാണ് പത്രം വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. നായിക്കിന്റെ പ്രഭാഷണങ്ങള്‍ എങ്ങനെയാണ് വളച്ചൊടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാനാണ് വാര്‍ത്തയിലൂടെ ശ്രമിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. മൂന്നു വര്‍ഷം മുമ്പ് മലേഷ്യയിലെ ഏറ്റവും വലിയ ബഹുമതി ലഭിച്ചത് തനിക്കാണെന്നും തനിക്ക് അവിടെ ഒരു വിലക്കുമില്ലെന്നും ഷാക്കിര്‍ നായിക് വ്യക്തമാക്കിയിരുന്നു.

Full View

'തനിക്ക് ഔദ്യോഗികമായി വിലക്കുള്ള ഒരേ ഒരു സ്ഥലം യു.കെ മാത്രമാണ്. പക്ഷെ തനിക്കെതിരായി യാതൊരു തെളിവുകളും അവരുടെ പക്കല്‍ ഇല്ല. കോടിയിലധികം ഫെയ്‌സ് ഫോളോവേഴ്‌സുള്ള തനിക്ക് ഒരാള്‍ വിഡിയോ ഷെയര്‍ ചെയ്തതില്‍ എന്ത് ചെയ്യാനാവുമെന്നും വിഡിയോയില്‍ ഷാക്കിര്‍ നായിക് ചോദിച്ചിരുന്നു. ഇന്ത്യയിലടക്കമുള്ള മാധ്യമങ്ങള്‍ നായിക്കിനെതിരായ വാര്‍ത്തകള്‍ക്ക് അവലംബിച്ചത് ഈ പത്രത്തെയായിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News