സെൽഫ് ഗോളടിച്ച മലയാളി താരത്തെ ആശ്വസിപ്പിച്ച് സുനിൽ ഛേത്രി; സ്‌പോർട്‌സ്മാൻ സ്പിരിറ്റ്

മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളിനായിരുന്നു ബംഗളൂരുവിന്റെ വിജയം

Update: 2021-11-21 07:18 GMT
Editor : abs | By : Web Desk

ബാംബോലിം: ഐഎസ്എല്ലിലെ ബംഗളൂരു എഫ്‌സി-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടത്തിൽ ആരാധക ഹൃദയം കവർന്ന് ഇതിഹാസ ഫുട്‌ബോളർ സുനിൽ ഛേത്രി. സെൽഫ് ഗോൾ നേടിയ, നോർത്ത് ഈസ്റ്റിന്റെ മലയാളി താരം മഷൂർ ഷെരീഫിനെ ഛേത്രി ആശ്വസിപ്പിക്കുന്ന കാഴ്ചയാണ് ആരാധകർ ഏറ്റെടുത്തത്.

22-ാം മിനിറ്റിലായിരുന്നു സംഭവം. ഇടതു വിങ്ങിൽ നിന്ന് ബംഗളൂരുവിന്റെ മലയാളി താരം ആഷിഖ് കുരുണിയൻ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. വീണ്ടുമെത്തിയ ഷോട്ട് ഗോള്‍കീപ്പര്‍ തടുത്തിട്ടു. പന്ത് ക്ലിയർ ചെയ്ത മഷൂർ ഷെരീഫിന്റെ ഷോട്ട് ബുള്ളറ്റു പോലെ സ്വന്തം വലയിൽ തുളച്ചുകയറി. ഇതിന് പിന്നാലെ മൈതാനത്ത് കമിഴ്ന്നു വീണു കിടന്ന ഷെരീഫിനെ ഇന്ത്യൻ നായകൻ സമാശ്വസിപ്പിക്കുകയായിരുന്നു. 

Advertising
Advertising

മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളിനായിരുന്നു ബംഗളൂരുവിന്റെ വിജയം. സെൽഫ് ഗോൾ കൂടാതെ, ക്ലെയ്റ്റൻ സിൽവ, ജയേഷ് റാണ, പ്രിൻസ് ഇബാറ എന്നിവരാണ് ബംഗളൂരുവിന് വേണ്ടി ലക്ഷ്യം കണ്ടത്. നോർത്ത് ഈസ്റ്റിനായി ദേശോൻ ബ്രൗണും മതിയാസ് കൊറയറും ഗോൾ നേടി. ഇന്ന് ഈസ്റ്റ് ബംഗാളും ജംഷഡ്പൂർ എഫ്‌സിയും തമ്മിലാണ് പോരാട്ടം. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News