'ഇൻഷാ അല്ലാഹ്, അടുത്ത തവണ നമ്മൾ കപ്പടിക്കും'; ദുബൈയിൽ ബ്ലാസ്‌റ്റേഴ്‌സ് കോച്ച്

അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിലുണ്ടാകുമെന്ന് നേരത്തെ കോച്ച് വ്യക്തമാക്കിയിരുന്നു

Update: 2022-03-24 09:08 GMT
Editor : abs | By : Web Desk

ദുബൈ: അടുത്ത സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എൽ കിരീടം നേടുമെന്ന് ഹെഡ് കോച്ച് ഇവാൻ വുകുമനോവിച്ച്. സെർബിയയിലേക്കുള്ള യാത്രയ്ക്കിടെ ദുബൈയിൽ ആരാധകരോട് സംസാരിക്കുകയായിരുന്നു വുകുമനോവിച്ച്. ഇതിന്റെ വീഡിയോ നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

'നമ്മുടെ കൂടെയുള്ളത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചാണ്. ഇൻഷാ അല്ലാഹ്, അടുത്ത വർഷം നമ്മൾ കപ്പടിക്കും' എന്ന് പറഞ്ഞ ആരാധകനോട് ഇൻഷാ അല്ലാഹ് എന്ന് വുകുമനോവിച്ച് തിരിച്ചു പറയുകയായിരുന്നു. 


Advertising
Advertising


അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിലുണ്ടാകുമെന്ന് നേരത്തെ കോച്ച് വ്യക്തമാക്കിയിരുന്നു. ഭൂരിഭാഗം വിദേശതാരങ്ങളും ടീമിലുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഫൈനലിൽ ഹൈദരാബാദ് എഫ്‌സിയോട് ഷൂട്ടൗട്ടിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. 

ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ കലാശപ്പോരിൽ വീണുപോകുന്നത്. ആദ്യ സീസണായ 2014ലും 2016ലും എടികെയ്ക്ക് മുമ്പിലാണ് ബ്ലാസ്റ്റേഴ്‌സ് അടിയറവു പറഞ്ഞത്. 2016 ലും  ഷൂട്ടൗട്ടിന്റെ നിർഭാഗ്യത്തിലാണ് കേരള ടീം തോറ്റത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News