'ഞാന്‍ വന്നതോടെ അതിഗംഭീരമായി'; അലി അക്ബര്‍ സിനിമയുടെ ഭാഗമായി ജോയ് മാത്യു

നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്

Update: 2021-03-06 08:55 GMT

1921 പുഴ മുതല്‍ പുഴ വരെ' എന്ന അലി അക്ബര്‍ സിനിമയുടെ ഭാഗമായി നടന്‍ ജോയ് മാത്യു. നാല് ദിവസമായി സിനിമയുടെ ചിത്രീകരണത്തില്‍ താരം സഹകരിക്കുന്നതായി സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞു. ഗംഭീരമായി ചിത്രീകരണം നടക്കുന്ന സിനിമയുടെ ഭാഗമായി താന്‍ കൂടെ ചേര്‍ന്നതോടെ അതിഗംഭീരമായി മാറിയതായി നടന്‍ ജോയ് മാത്യു പ്രതികരിച്ചു. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. വയനാട്ടില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം. വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍ 30 ദിവസം നീണ്ടുനില്‍ക്കും. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്‍റെ ചിത്രീകരണം.

Advertising
Advertising

Full View

ये भी पà¥�ें- 'വായുവില്‍ നിന്നും തുടങ്ങി, സിനിമയുടെ ചിത്രീകരണം നാളെ'; അലി അക്ബര്‍

സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ഇത് വരെ നിര്‍മാണത്തിനായി ലഭിച്ചത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ये भी पà¥�ें- അലി അക്ബറിന്‍റെ 'വാരിയംകുന്ന'നായി തലൈവാസല്‍ വിജയ്

Tags:    

Similar News