'റാന്നിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല'; വിമർശനങ്ങൾ സ്വാഭാവികമെന്ന് കെ.അനന്ദഗോപൻ

കേരള കോൺഗ്രസിനെ വിജയിപ്പിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഉണ്ടാവുമെന്നും കെ.അനന്ദഗോപൻ

Update: 2021-03-06 09:21 GMT

റാന്നി സീറ്റിനെ സംബന്ധിച്ച് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം കെ.അനന്ദഗോപൻ. കേരള കോൺഗ്രസിനെ വിജയിപ്പിക്കാൻ വിട്ടു വീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഉണ്ടാവും. വിമർശനങ്ങൾ സ്വാഭാവികമാണെന്നും അനുഭാവികൾ പറയുന്നത് സ്വന്തം നിലയിലുള്ള അഭിപ്രായമാണെന്നും അനന്ദഗോപൻ വ്യക്തമാക്കി.

ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ റാന്നി സീറ്റിനെ ചൊല്ലി വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കെ.അനന്ദഗോപൻ വിശദീകരണവുമായി രംഗത്തെത്തിയത്.

Tags:    

Similar News