എ.വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ ചർച്ച നടത്തി കെ.സുധാകരൻ

പാർട്ടി നേതൃത്വം തീരുമാനം അറിയിക്കുന്നത് വരെ കാത്തിരിക്കുമെന്ന് എ.വി ഗോപിനാഥ്

Update: 2021-03-06 10:31 GMT

കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന പാലക്കാട് ഡി.സി.സി മുൻ അധ്യക്ഷൻ എ.വി ഗോപിനാഥുമായി കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ ചർച്ച നടത്തി. ഗോപിനാഥിന്റെ ആവശ്യങ്ങൾ മുതിർന്ന നേതാക്കളെ അറിയിച്ചതായി കെ.സുധാകരൻ പറഞ്ഞു. മുതിർന്ന നേതാക്കൾ നാളെ ഗോപിനാഥുമായി സംസാരിക്കുമെന്നും കെ.സുധാകരൻ അറിയിച്ചു. പാർട്ടി നേതൃത്വം തീരുമാനം അറിയിക്കുന്നത് വരെ കാത്തിരിക്കുമെന്ന് എ.വി ഗോപിനാഥ് പറഞ്ഞു.

Tags:    

Similar News