എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷ സമയക്രമത്തിൽ മാറ്റം വരുത്തി

റമദാൻ നോമ്പ് ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകൾ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്

Update: 2021-03-16 01:23 GMT
Advertising

എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷ സമയക്രമത്തിൽ മാറ്റം വരുത്തി. റമദാൻ നോമ്പ് ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകൾ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.

റമദാൻ കാലത്ത് പകൽ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ വിവിധ മേഖലകളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. ജെ.ഇ.ഇ പരീക്ഷകൾ നടക്കേണ്ട സാഹചര്യത്തിൽ 30ന് അവസാനിക്കേണ്ട പ്ലസ് ടു പരീക്ഷ 26 ന് നടക്കും. ഏപ്രിൽ 15ാം തിയതിക്ക് ശേഷമുള്ള പരീക്ഷകൾ രാവിലെയാണ് നടക്കുക.

Tags:    

Similar News