ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വി.കുഞ്ഞികൃഷ്ണന് മറുപടിയുമായി സിപിഎം

' കുഞ്ഞികൃഷ്ണൻ പറയുന്ന അക്കൗണ്ട് "സെക്രട്ടറി സി.പി.ഐ.എം പയ്യന്നൂർ ഏരിയ കമ്മിറ്റി "എന്ന പേരിലുള്ളത്. ഏരിയാ സെക്രട്ടറി ആയിരുന്ന ഘട്ടത്തിൽ കുഞ്ഞികൃഷ്ണനും ഉപയോഗിച്ചത് ഇതേ അക്കൗണ്ട്'- സിപിഎം വാർത്താകുറിപ്പിൽ പറയുന്നു

Update: 2026-03-30 16:31 GMT

കണ്ണൂ‍‍ർ: ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വി.കുഞ്ഞികൃഷ്ണൻ്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം. ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ കൈമാറിയത് ഏരിയ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക്. കുഞ്ഞികൃഷ്ണൻ പറയുന്ന അക്കൗണ്ട് "സെക്രട്ടറി സി.പി.ഐ.എം പയ്യന്നൂർ ഏരിയ കമ്മിറ്റി "എന്ന പേരിലുള്ളത്. ഏരിയാ സെക്രട്ടറി ആയിരുന്ന ഘട്ടത്തിൽ കുഞ്ഞികൃഷ്ണനും ഉപയോഗിച്ചത് ഇതേ അക്കൗണ്ട്. 5 ലക്ഷം കൈമാറിയത് വ്യക്തിഗതാ വശ്യങ്ങൾക്ക് വേണ്ടിയല്ല. കുഞ്ഞികൃഷ്ണൻ്റേത് അബദ്ധജടിലമായ അധരവ്യായാമമെന്നും പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ വാർത്താ കുറിപ്പ്.

Advertising
Advertising

വാർത്തകുറിപ്പിൻ്റെ പൂർണരൂപം

കേരളത്തിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി ഏറെ ചരിത്ര പ്രാധാന്യത്തോടെ മൂന്നാം വട്ടവും തുടർ ഭരണത്തിൽ വരാൻ പോകുന്ന സവിശേഷ സാഹചര്യമാണ് നില നിൽക്കുന്നത്. സ്വാതന്ത്ര്യ സമരത്തി ന്റെയും കമ്മ്യൂണിസ്റ്റ് കർഷക പോരാട്ടത്തി ന്റെയും സ്പന്ദിക്കുന്ന വിപ്ലവ സ്മരണകൾ തീ കാറ്റായി ജ്വലിച്ചു നിൽ ക്കുന്ന പയ്യന്നൂരിന്റെ വിപ്ലവ മണ്ണിന്

മൂന്നാം ഇടതുപക്ഷ തേരോട്ടത്തിൽ വലിയ പങ്കു നിർവഹിക്കാൻ ഉണ്ടെന്ന് ഈ മണ്ണ് തിരിച്ചറിയുന്നു.

ഒരു ജനാധിപത്യ സമൂഹത്തിൽ രാഷ്ട്രീയം പറഞ്ഞ് വോട്ട് തേടേണ്ട ഒരു മുൻ കമ്മ്യൂണിസ് റ്റായ ഇപ്പോഴത്തെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വലിയ വെളിപ്പെടുത്തൽ നടത്തി എന്ന മട്ടിലാണ് മാധ്യമങ്ങൾ ഏറ്റുപിടി ക്കുന്നത്.

ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് പയ്യന്നൂർ റൂറൽ ബാങ്കിലെ 18795 നമ്പർ അക്കൗണ്ടിൽ നിന്നും 20299 നമ്പർ വ്യക്തി പരമായ അക്കൗണ്ടി ലേക്ക് സംഖ്യ മാറ്റി എന്നതാണ് പുതിയ കണ്ടെത്തൽ. വാസ്തവത്തിൽ ഈ അക്കൗണ്ട് "സെക്രട്ടറി സി.പി.ഐ.എം പയ്യന്നൂർ ഏരിയ കമ്മിറ്റി "എന്ന പേരിലുള്ള അക്കൗ ണ്ടാണ്.ഒരു വ്യക്തി യുടെയും വ്യക്തിഗത സ്വകാര്യ അക്കൗണ്ട് അല്ല.ഈ അക്കൗണ്ടി ലേക്ക്, പാർട്ടി കൃത്യമായി പരിശോധ നക്ക് വിധേയപ്പെടു ത്തുന്ന ഈ അക്കൗ ണ്ടിലേക്ക് സംഖ്യ കൈമാറ്റം നടത്തി എന്നത് ആർക്കെ ങ്കിലും വിശ്വസിക്കാൻ സാധിക്കുമോ? പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ ചുമതല നിർവഹിച്ച സമയത്ത് ആരോപ ണം ഉന്നയിച്ച വ്യക്തി യും ഈ അക്കൗണ്ട് തന്നെയാണ് ഉപയോ ഗിച്ചിരുന്നത് എന്നത് കൊണ്ട് തന്നെ ഇത് വ്യക്തിഗത അക്കൗണ്ട ല്ലഎന്നത് ആർ ക്കും ബോധ്യപ്പെടുന്നതും ആണ്.

നോട്ടുനിരോധനത്തെ തുടർന്ന് ബാങ്കിംഗ് ഇടപാടിൽ വന്നിട്ടുള്ള നിയന്ത്രണത്തിന്റെ ഭാഗമായി വ്യത്യസ്ത അക്കൗണ്ട് വഴി പാർട്ടിയുടെ ആവശ്യ ങ്ങൾക്കായി പണം പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ പിൻവലിക്കപ്പെട്ട സംഖ്യ ആരും വ്യക്തി ഗതമായി ഉപയോഗി ക്കുന്നതിനു വേണ്ടിയാ യിരുന്നില്ല. മറിച്ച് പാർട്ടി ആവശ്യത്തിന് വേണ്ടി ആയിരുന്നു.യാഥാർഥ്യം ഇതായിരിക്കെ യിരിക്കെ

ഇതുപോലെ വസ്തുതക്ക് നിരക്കാത്തതും അബദ്ധ ജഢിലവുമാ യ ആരോപണങ്ങൾ തുടർച്ചയായി ഉന്നയിച്ചു പയ്യന്നൂരിൽ ഈ പ്രസ്ഥാനത്തെയും ഇടതുപക്ഷ സ്ഥാനാർത്ഥിയെ തകർക്കാനും തളർത്താനും സാധിക്കും എന്നത് അധര വ്യായാമം മാത്രമാണ്. വസ്തുതകളെ തിരിച്ചറിയുവാനുള്ള രാഷ്ട്രീയ ബോധ്യം പയ്യന്നൂർ ജനത ക്കുള്ളതിനാൽ ഇത്തരം ആരോപ ണങ്ങൾ തികഞ്ഞ അവസ്ഥയോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News