കള്ളപ്പണ ഇടപാട് കേസ് ; പി.വി അൻവറിന് ഇഡി യുടെ ക്ലീൻ ചിറ്റ്

തെളിവില്ലെന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

Update: 2026-03-30 11:05 GMT

കൊച്ചി: കർണാടകയിലെ ക്രഷർ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് 50 ലക്ഷം തട്ടിയെന്ന കേസിൽ പി.വി അൻവറിന് ഇഡിയുടെ ക്ലീൻ ചിറ്റ്. കേസിൽ തെളിവില്ലെന്ന റിപ്പോർട്ട് കലൂർ പിഎംഎൽഎ കോടതിയിൽ ഇഡി സമർപ്പിച്ചു. മലപ്പുറത്തെ വ്യവസായിയാണ് പി.വി അൻവറിനെതിരെ പരാതി ഉന്നയിച്ചത്.

കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം ഇഡി സംഘം പി.വി അൻവറിനെ മുമ്പ് ചോദ്യം ചെയ്തിരുന്നു. കർണാടക ബൽത്തങ്ങാടി താലൂക്കിൽ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രവാസി എൻജിനീയറിൽ നിന്നു 50 ലക്ഷം രൂപ വാങ്ങി ലാഭ വിഹിതം നൽകാതെ വഞ്ചിച്ചെന്നാണു കേസ്.

UPDATING

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News