‘ബിജെപി കേരളത്തിൽ എൽഡിഎഫ് ഭരണം ആഗ്രഹിക്കുന്നു, ദേശീയ തലത്തിൽ, ബിജെപിയെ വെല്ലുവിളിക്കാൻ എൽഡിഎഫിന് കഴിയില്ലെന്ന് അവർക്ക് അറിയാം’: രാഹുൽ ഗാന്ധി

ബിജെപിയുമായി എൽഡിഎഫിന് സഖ്യമുണ്ടെന്നും രാഹുൽ ആരോപിച്ചു

Update: 2026-03-30 09:26 GMT

പത്തനംതിട്ട: കേരളത്തിൽ എൽഡിഎഫ് ഭരണം വരണമെന്ന് ബിജെപി ആഗ്രഹിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദേശീയ തലത്തിൽ ബിജെപിയെ വെല്ലു വിളിക്കാൻ എൽഡിഎഫിന് കഴിയില്ലെന്ന് അവർക്ക് അറിയാമെന്നും രാഹുൽ പറഞ്ഞു.

ബിജെപിയുമായി എൽഡിഎഫിന് സഖ്യമുണ്ടെന്നും രാഹുൽ ആരോപിച്ചു. അന്തർ ധാരക്ക് നിരവധി തെളിവ്. ചോദ്യം ചെയ്യുന്നവരെ ബിജെപി അറ്റാക്ക് ചെയ്യുന്നു. കേരള മുഖ്യമന്ത്രിക്ക് എതിരെ കേന്ദ്രം ഒരു നീക്കവും നടത്തുന്നില്ല. അന്വേഷണം നടക്കുന്നുണ്ടങ്കിലും ഒരു ഭീഷണിയുമില്ലന്ന് സിപിഎമ്മിന് അറിയാം. നിരന്തരം ക്ഷേത്രങ്ങളെപറ്റി സംസാരിക്കുന്ന പ്രധാനമന്ത്രി ശബരിമലയെ കുറിച്ച് സംസാരിക്കുന്നില്ല. സിപിഎം നേതാക്കൾ സ്വർണം കവർന്ന കാര്യം പ്രധാന മന്ത്രി മിണ്ടുന്നില്ല. സ്വർണക്കൊള്ള പ്രധാനമന്ത്രി മറക്കുന്നു. അത് സിപിഎമ്മിനെ രക്ഷിക്കാനുള്ള നീക്കം. മോദി ക്ഷേത്രങ്ങളെ കുറിച്ചോ ഹൈന്ദവ സമൂഹത്തെ കുറിച്ചോ ആശങ്ക പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഇടത് മുന്നണിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് പ്രധാന മന്ത്രിയുടെ നിശബ്ദത. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല സ്വർണക്കൊള്ള അന്വേഷിക്കും. കേരളത്തിലെ എൽഡിഎഫ് ഇടത് സ്വഭാവം അല്ല സ്വീകരിക്കുന്നത്. ബിജെപിയെ പോലെ കുത്തകകളെ സഹായിക്കുകയാണ്. ഈ സർക്കാരിന് ഇടത് നയം ഉണ്ടായിരുന്നോ എന്ന് ഇടത് പ്രവർത്തകർക്ക് പോലും സംശയം. റബർ കർഷകരുടെ നഷ്ടം പരിഹരിക്കാൻ എൽഡിഎഫ് ഒന്നും ചെയ്തില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം വിമർശിച്ചു. ട്രംപുമായി മോദി കീഴടങ്ങി. പുറത്ത് വരാത്ത എപ്സ്റ്റീന് ഫയലിൽ ആരുടെ പേരെന്ന് എല്ലാർക്കും അറിയാം. അദാനിയാണ് ബിജെപിയുടെ ഫണ്ടർ. അമേരിക്കയിൽ അദാനിക്ക് എതിരെ രെജിസ്റ്റർ ചെയ്ത കേസുകൾ ലക്ഷ്യം വെക്കുന്നത് മോദിയെ. വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ മോദി ഒളിച്ചോടി. മോദി ട്രംപുമായി കോമ്പർമൈസിൽ എത്തി. ട്രംപ് മോദിയെ നിയന്ത്രിക്കുന്ന പോലെ മോദി പിണറായിയെ നിയന്ത്രിക്കുന്നു. സാമ്പത്തിക അഴിമതികൾ ചൂണ്ടി കാട്ടിയാണ് പിണറായിയെ മോദി വരുതിയിൽ നിർത്തുന്നത്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ അദാനിക്കും അംബാനിക്കും തീറെഴുതി കൊടുത്തു. ഇതോടെ തൊഴിൽ ഇല്ലായ്മ രൂക്ഷമായി. 10 വർഷത്തെ കേരള ഭരണം കേരളത്തെ തകർത്തുവെന്നു പറഞ്ഞ രാഹുൽ യുഡിഎഫ് ഗ്യാരണ്ടികൾ ആവർത്തിച്ചു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ റബ്ബർ കർഷകരെ സംരക്ഷിക്കും. യുഡിഎഫ് മുന്നോട്ട് വച്ച ആരോഗ്യ ഇൻസുറൻസ് പദ്ധതി കേരളത്തെ ആരോഗ്യരംഗത്തെ പരിവർത്തനം ചെയ്യും. യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പ നൽകും. പ്രായമായവർക്കുവേണ്ടി പുതിയ വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


Full View


Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News