മോദി സർക്കാർ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയിട്ടും കേരളം നേട്ടങ്ങൾ കൈവരിച്ചു: വൃന്ദ കാരാട്ട്

എഫ്‌സിആര്‍എ ഭേദഗതി കൃത്യമായ ആസൂത്രണത്തോടെയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്നും വൃന്ദ കാരാട്ട് പറഞ്ഞു

Update: 2026-03-30 06:27 GMT

കൊച്ചി: മോദി സർക്കാർ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയിട്ടും കേരളം നേട്ടങ്ങൾ കൈവരിച്ചുവെന്ന് മുതിർന്ന സിപിഎം നേതാവ്‌ വൃന്ദ കാരാട്ട്. പത്തു വർഷത്തിനുള്ളിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം മാതൃക സൃഷ്ടിച്ചുവെന്നും അവർ പറഞ്ഞു. 

കേന്ദ്ര സർക്കാർ ഭരണ ഘടനയെ ബുൾഡൊസർ രാജിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഫണ്ട്‌ തടഞ്ഞുവെക്കലിൽ മോദി കേരളത്തോട് മറുപടി പറയണം. അദാനി, അംബാനി, അമേരിക്ക എന്നീ മൂന്നു 'എ' കളിൽ ആണ് മോദി നിൽക്കൊള്ളുന്നത്. സംഘ് പരിവാറിനെതിരെ പൊരുതുന്നത് ഇടതുപക്ഷം മാത്രമാണെന്നും മോദിയുടെ നുണ ഫാക്ടറിയെ പിന്തുടരുകയാണ് കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളെന്നും വൃന്ദ കാരാട്ട്.

Advertising
Advertising

തെലുങ്കാനയിൽ കോൺഗ്രസ്‌ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. കർണാടകയിലും നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാത്തവരാണ് കോൺഗ്രസ്‌. അതേ വാഗ്ദാനങ്ങൾ ആണ് ഇവിടെയും ആവർത്തിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

എഫ്‌സിആര്‍എ ഭേദഗതി കൃത്യമായ ആസൂത്രണത്തോടെയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. വഖഫ്‌ നിയമം നടപ്പാക്കിയപ്പോൾ തന്നെ ക്രിസ്ത്യൻ സമൂഹത്തിനെതിരെയാണ് അടുത്തതെന്ന് വ്യക്തമായിരുന്നു. അക്രമണങ്ങളും നിയമ ഭേദഗതിയും ഒന്നും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല. രാജ്യത്തുടനീളം മുസ്ലിംകൾ ആക്രമിക്കപ്പെടുന്നു. ബുൾഡോസർ പ്രയോഗിക്കുന്നത് മുസ്ലിംകളുടെ സ്വത്തുക്കൾക്ക് നേരെ മാത്രം. ആസൂത്രണത്തോടെയാണ് അക്രമണങ്ങളും നിയമ ഭേദഗതിയും സംഘ്പരിവാർ നടപ്പാക്കുന്നത്. ഡബിൾ എൻജിൻ സർക്കാരുകളിൽ ക്രിസ്ത്യാനികളും ദളിതരും ആക്രമിക്കപ്പെടുന്നുവെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. എൽഡിഎഫ്‌ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എറണാകുളം ജില്ലയിലെത്തിയതായിരുന്നു വൃന്ദ.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News