കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്ത; റിപ്പോർട്ടർ ചാനലിനെതിരെ കേസ്

വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായും എഫ്ഐആർ

Update: 2026-03-30 04:23 GMT

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ്. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ്റെ പരാതിയിലാണ് കേസെടുത്തത്. കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന റിപ്പോർട്ടർ ചാനലിൻ്റെ വാർത്തയിലാണ് പരാതി.

വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായുമാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രചാരണത്തിന് പുറത്ത് നിന്ന് ആളെ എത്തിച്ചെന്ന സിപിഎം പ്രചാരണം തോൽക്കുമെന്ന ഭയത്താൽ ചെയ്യുന്നതാമെന്ന് കെ. മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യുഡിഎഫ് പ്രചാരണത്തിന് ആളെ ആവശ്യപ്പെട്ട് പരസ്യം നൽകി എന്ന പ്രചാരണം എൽഡിഎഫ് സ്ഥാനാർഥിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, കോൺഗ്രസ് വല്ലാത്ത അങ്കലാപ്പിലായതിനാലാണ് ആളെ തിരക്കിയ വാർത്ത തന്റെ തലയിൽ വയ്ക്കുന്നതെന്ന് വി. കെ പ്രശാന്ത് എംഎൽഎ പറഞ്ഞു. മുരളീധരൻ പരാജയഭീതിയിലാണ്. യുഡിഎഫിന്റെ പ്രവർത്തകരെ പലയിടത്തും കാണാനില്ല. പുറത്തുനിന്ന് ആളെ കൂട്ടി സ്ക്വാഡ് വർക്ക് നടത്തുന്നുവെന്നും പ്രശാന്ത് കുറ്റപ്പെടുത്തി.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News