'മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാർ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും': വി.ഡി സതീശൻ

സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും ബാക്കി ജനം തീരുമാനിക്കട്ടേയെന്നും വി.ഡി സതീശന്‍

Update: 2026-03-30 05:50 GMT

തിരുവനന്തപുരം: സംവാദത്തിന് തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സംവാദത്തിന് എത്തും. സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും ബാക്കി ജനം തീരുമാനിക്കട്ടേയെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വി.ഡി സതീശന്‍ വ്യക്തമാക്കി.   

കേരള വികസനത്തില്‍ വി.ഡി സതീശനുമായി സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് ഭരണ നേട്ടങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ചാണ് ഇതില്‍ സംവാദമാകാം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സംവാദത്തിന് വെല്ലുവിളിച്ച വി.ഡി സതീശന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

Advertising
Advertising

അതേസമയം കൊല്ലത്ത് നടന്ന ഇന്നത്തെ വാർത്താസമ്മേളനത്തിലും സംവാദത്തിന് തയ്യാറന്നെ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വികസനം മാത്രം ആവരുത് സംസാരിക്കേണ്ടതെന്നും എല്ലാ കാര്യങ്ങൾക്കും മറുപടി ഉണ്ടെങ്കിൽ സംവാദം ആകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.  ഈ മറുപടി വന്ന് മിനിറ്റുകൾക്കകമാണ് വി.ഡി സതീശന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തുമെന്നും സതീശൻ പറഞ്ഞു.

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News