കോയമ്പത്തൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മലയാളി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ദാരുണാന്ത്യം

നാല് പേർക്ക് പരിക്കേറ്റു

Update: 2026-03-30 02:22 GMT

കോയമ്പത്തൂര്‍: കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. മലയാളികളായ രണ്ട് യുവ ഫോട്ടോഗ്രാഫർമാരും ഒരു തമിഴ്നാട് സ്വദേശിയും മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.

പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ചത്. വൈകിട്ട് ചാവടി മേൽപ്പാലത്തിൽ ആയിരുന്നു അപകടം. എതിർദിശയിൽ വന്ന കാർ ഫോട്ടോഗ്രാഫർമാർ സഞ്ചരിച്ച കാറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു.

Full View

പശ്ചിമ കൊച്ചിയിൽ ബൈക്ക് അപകടങ്ങളിൽ മൂന്നു മരണം

കൊച്ചി: പശ്ചിമ കൊച്ചിയിൽ രണ്ടു ബൈക്ക് അപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. ബൈക്ക് പോസ്റ്റിലും മരത്തിലുമായി ഇടിച്ചു രണ്ടു പേരും ബൈക്കുകൾ കൂട്ടിയിടിച്ചു ഒരാളുമാണ് മരിച്ചത്. കൊച്ചി ചുള്ളിക്കൽ നസ്രത്ത് സമൂസ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലും മരത്തിലുമായി ഇടിച്ചാണ് രണ്ടു യുവാക്കൾ മരിച്ചത് .

കാൽവിൻ ജേക്കബ്, സൂരജ് എന്നിവരാണ് മരിച്ചത്. കണ്ണങ്കാട്ട് പാലത്തിലെ സമീപമായിരുന്നു ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം. പിന്നിൽ ഇരുന്ന് യാത്ര ചെയ്ത അനന്തു എന്ന 22 വയസ്സുകാരനാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News