എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാകും

പറവൂർ കേന്ദ്രീകരിച്ചാണ് അവസാനഘട്ട രക്ഷാപ്രവർത്തനം തുടരുന്നത്.

Update: 2018-08-20 09:01 GMT
Roshin Raghavan : Roshin Raghavan
Advertising

പ്രളയക്കെടുതിയില്‍ നിന്ന് ജനജീവിതം പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എങ്കിലും കൊച്ചി ജില്ലയില്‍ പലയിടത്തും കുടിവെള്ള പ്രശ്നം രൂക്ഷമാണ്. ആയതിനാല്‍ ഇന്നു മുതൽ 25 ടാങ്കുകളിലായി കൂടുതൽ വെള്ളമെത്തിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുല്ല പറഞ്ഞു.

Full View

പ്രളയത്തില്‍പ്പെട്ട് ജില്ലയിൽ ഇതുവരെ 14 പേരാണ് മരിച്ചത്. പറവൂർ കേന്ദ്രീകരിച്ചാണ് അവസാനഘട്ട രക്ഷാപ്രവർത്തനം തുടരുന്നത്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ നിരവധി ആളുകള്‍ വീടുകളിലെ ശുചീകരണ പ്രവൃത്തനങ്ങള്‍ ആരംഭിച്ചു. പ്രളയത്തില്‍ ചത്ത് പൊന്തിയ മൃഗങ്ങളെ ശാസ്ത്രീയമായി മറവ് ചെയ്യാൻ കളക്ടര്‍ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി.

Tags:    

Roshin Raghavan - Roshin Raghavan

contributor

Similar News