“നിങ്ങൾ ഒരിക്കലും ഒറ്റക്കാകില്ല” കേരളത്തിനൊപ്പം നിന്ന് ലിവർപൂൾ എഫ്.സി  

Update: 2018-08-21 02:33 GMT

കേരളം നേരിട്ട അതി ഭീകര പ്രളയത്തിന് സഹായം വാഗ്ദാനം ചെയ്ത് ലിവർപൂൾ എഫ് സി. കേരളത്തില്‍ ലിവര്‍പൂളിന്റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ കേരള റെഡ്‌സിനോടാണ് സഹായം നല്‍കുമെന്ന് ലിവര്‍പൂള്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് കേരള റെഡ്‌സ് ട്വിറ്ററില്‍ നടത്തിയ കാമ്പയിന്‍ ലിവര്‍പൂള്‍ ക്ലബ്ബ് സിഇഒയുടെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം ഇക്കാര്യത്തില്‍ സഹായം ഉറപ്പാക്കുകയുമായിരുന്നു. ക്ലബ്ബിന്റെ അന്തര്‍ദേശീയ ആരാധക കൂട്ടായ്മയുടെ പ്രതിനിധികള്‍ കേരള റെഡ്‌സ് ആരാധകരുമായി ഉടന്‍ ബന്ധപ്പെടുമെന്നും വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും ക്ലബ്ബ് സിഇഒ പീറ്റര്‍ മൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Advertising
Advertising

Tags:    

Similar News