ദുരിതാശ്വാസം: സഹായവുമായി റിയാദിലെ പ്രവാസികൾ

തനിമ സാംസ്കാരിക വേദിയും യൂത്ത് ഇന്ത്യയും സംയുക്തമായാണ് അവശ്യ സാധനങ്ങള്‍ നാട്ടിലേക്കെത്തിച്ചത്

Update: 2018-08-22 00:56 GMT

കേരളത്തിനായി റിയാദിലെ തനിമ സാംസ്കാരിക വേദിയും യൂത്ത് ഇന്ത്യയും സംയുക്തമായി നടത്തിവരുന്ന അവശ്യ സാധന സമാഹരണത്തിന്‍റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കും ആവശ്യമായ വസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കുന്നതിനാവശ്യമായ പ്രത്യേക വസ്ത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. വീടുകള്‍ വൃത്തിയാക്കുന്നതിനാവശ്യമായ ഉല്‍പ്പന്നങ്ങളും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനോപകരണ കിറ്റുകളും ഇവയില്‍ ഉള്‍പ്പെടും.

റിയാദിലെ വിവിധ കേന്ദ്രങ്ങളിലെ പ്രത്യേക കൗണ്ടറുകള്‍ വഴി സമാഹരിച്ച സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കുന്നതിനായി കാര്‍ഗ്ഗോ കമ്പനികള്‍ക്ക് കൈമാറി. സമദ് വാഴക്കാട്, നൗഷാദ്, നബീൽ ഹസൻ, ഉസാമ മങ്കട, ഷാനിദലി എന്നിവരുടെ നേതൃതത്തിലാണ് സാധനങ്ങള്‍ സമാഹിരിച്ച് നാട്ടിലേക്കയച്ചത്.

Tags:    

Similar News