യു.എ.ഇ സ്ഥാനപതി കേരളത്തിലേക്ക്

പ്രളയ ബാധിതരുമായും വിവിധ സന്നദ്ധ സംഘടനകളുമായും സ്ഥാനപതി ചർച്ച നടത്തുമെന്ന് യു.എ.ഇ എംബസി വൃത്തങ്ങൾ വ്യക്തമാക്കി

Update: 2018-08-27 13:06 GMT

ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിച്ചേക്കും. ഈ ആഴ്ച തന്നെ സന്ദർശനമുണ്ടാകുമെന്നാണ് സൂചന.

പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം നേരിട്ട് വിലയിരുത്തും. പ്രളയ ബാധിതരുമായും വിവിധ സന്നദ്ധ സംഘടനകളുമായും സ്ഥാനപതി ചർച്ച നടത്തുമെന്ന് യു.എ.ഇ എംബസി വൃത്തങ്ങൾ വ്യക്തമാക്കി. മഹാ പ്രളയത്തിലകപ്പെട്ട കേരളത്തിന് യു.എ.ഇ വിവിധ തരത്തിലുള്ള സഹായങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 700 കോടി സഹായധനം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വിവാദം ഇപ്പോഴും തുടരുകയാണ്.

Tags:    

Similar News