പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് മർദനം; മലപ്പുറത്ത് 12 വയസുകാരൻ ആശുപത്രിയിൽ

ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി ചവിട്ടിയതായും മർദനമേറ്റ കുട്ടി പറഞ്ഞു

Update: 2023-01-16 10:21 GMT

മലപ്പുറം: പെരിന്തൽമണ്ണയിൽ 12 വയസുകാരനെ ക്രൂരമായി മർദിച്ചുവെന്ന് പരാതി. കളിക്കാനെത്തിയപ്പോൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ മർദിച്ചുവെന്നാണ് പരാതി. ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി ചവിട്ടിയതായും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയില്‍ ഇന്നലെ വൈകീട്ടാണ് അക്രമമുണ്ടായത്. കുട്ടികള്‍ ഫുട്ബോള്‍ കളി കഴിഞ്ഞ് പോകുമ്പോഴായിരുന്നു സംഭവം. തന്നെയും സുഹൃത്തുക്കളെയും ഇയാള്‍ മർദിച്ചെന്നാണ് കുട്ടിയുടെ മൊഴി. തന്നെ മർദിച്ചതിനു ശേഷം മറ്റൊരു കുട്ടിയെ മർദിക്കാൻ ശ്രമിച്ച സ്ഥലമുടമയുടെ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ തട്ടിയെന്നും സ്ഥലമുടമയ്ക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നും കുട്ടി പറയുന്നു.

Advertising
Advertising

ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പെരിന്തല്‍മണ്ണ പൊലീസ് ആശുപത്രിയിലെത്തുകയും കുട്ടിയുടേയും മാതാപിതാക്കളുടെയു മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കുട്ടിക്ക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നും ഒരു ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News