ഇന്ന് 10 പേര്‍ക്ക് ഷിഗെല്ല; ജൂണില്‍ ഇതുവരെ 150 പേര്‍ക്ക് രോഗം
കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപാ ബാധയില്‍ പ്രതിരോധം പൂര്‍ണ വിജയത്തിലേക്ക്
Update: 2026-06-22 14:26 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കും വയനാട്, എറണാകുളം, മലപ്പുറം, ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം. ജൂണില്‍ ഇതുവരെ 150 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഷിഗെല്ല ബാധിച്ച് ഈ മാസം മാത്രം ആറ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 226 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
അതേസമയം, കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപാ ബാധയില്‍ പ്രതിരോധം പൂര്‍ണ വിജയത്തിലേക്ക് അടുക്കുന്നു. നിപാ രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് പുതുതായി ആരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഇതുവരെ പരിശോധിച്ച 15 പേരുടെയും സാമ്പിള്‍ നെഗറ്റീവാണ്. നിപ ബാധിതന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.