പിഎം ശ്രീയിൽ മുന്നോട്ടോ പിന്നോട്ടോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്

Update: 2026-06-24 03:22 GMT

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ' സ്കൂൾ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒപ്പിട്ട ധാരണാപത്രത്തിൽനിന്ന് പിന്മാറുന്നതിലെ നിയമസാധുതകൾ പരിശോധിക്കാൻ രൂപീകരിച്ച പ്രത്യേക മന്ത്രിസഭാ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കേന്ദ്ര സർക്കാരുമായി ഔദ്യോഗികമായി കരാറിൽ ഒപ്പിട്ട സാഹചര്യത്തിൽ, പദ്ധതിയിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയാൽ നേരിടേണ്ടി വന്നേക്കാവുന്ന നിയമപരമായ തടസങ്ങളും ഭരണഘടനാപരമായ പ്രത്യാഘാതങ്ങളുമാകും ഉപസമിതി പ്രധാനമായും പരിശോധിക്കുക. കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് വിഷയം പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്.

Advertising
Advertising

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട കരാറായതിനാൽ പദ്ധതിയുമായി മുന്നോട്ടുപോവുകയല്ലാതെ മറ്റ് നിർവ്വാഹമില്ലെന്ന സാങ്കേതിക നിലപാടിലായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശൻ തുടക്കത്തിൽ എത്തിയിരുന്നത് . എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് 'കാവിവൽക്കരണം' നടക്കുമെന്ന കടുത്ത ആശങ്ക മുൻനിർത്തി ഘടകകക്ഷിയായ മുസ്‌ലിം ലീഗും വിവിധ സമുദായ സംഘടനകളും സർക്കാരിന് മേൽ വലിയ സമ്മർദ്ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം പുനഃപരിശോധിക്കാൻ യുഡിഎഫ് സർക്കാർ നിർബന്ധിതരായത്.

പദ്ധതി ഉപേക്ഷിക്കണമെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി യോഗത്തിൽ ശക്തമായ പൊതുവികാരം ഉയരുകയും പാർട്ടി നേതൃത്വം അത് അംഗീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പദ്ധതിയെ കഠിനമായി എതിർത്തിരുന്ന യുഡിഎഫ്, ഭരണത്തിലെത്തിയപ്പോൾ അത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് വലിയ തോതിൽ രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി 'ചവറ്റുകുട്ടയിൽ എറിയുമെന്ന' ലീഗ് നേതാവ് കെ.എം ഷാജിയുടെ മുൻ പ്രസംഗം സഭയിൽ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് അടിയന്തരമായി ഉപസമിതി രൂപീകരിച്ചത്.

പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ സമിതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജിഎം.ജോൺ, ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്, എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു എന്നിവരാണ് മറ്റ് അംഗങ്ങൾ. ഇന്ന് വൈകിട്ട് നടക്കുന്ന ആദ്യ സിറ്റിംഗിന് ശേഷം സമിതി തയ്യാറാക്കുന്ന വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഘടകകക്ഷികളുടെയും വിവിധ സംഘടനകളുടെയും ഭാഗത്തുനിന്നുള്ള കടുത്ത എതിർപ്പ് കണക്കിലെടുത്ത്, നിയമപരമായ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി സർക്കാർ പദ്ധതിയിൽനിന്ന് ഘട്ടംഘട്ടമായി പിന്നോട്ടുപോയേക്കുമെന്ന സൂചനകളാണ് നിലവിൽ പുറത്തുവരുന്നത്.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News