മലപ്പുറത്ത് പതിനേഴുകാരി പീഡിപ്പിക്കപ്പെട്ട സംഭവം; കേസില്‍ ഉൾപ്പെട്ടവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റിലായ പതിനെട്ടുകാരന്‍റെ ഡി.എൻ.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് കേസിൽ വഴിത്തിരിവായത്

Update: 2021-08-31 02:52 GMT

മലപ്പുറം തെന്നലയിൽ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ട കേസില്‍ ഉൾപ്പെട്ടവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റിലായ പതിനെട്ടുകാരന്‍റെ ഡി.എൻ.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് കേസിൽ വഴിത്തിരിവായത്. പീഡനത്തിനിരയായ പെൺകുട്ടി കൗൺസിലിങ്ങിൽ നൽകുന്ന വിവരങ്ങൾ കേസിൽ നിർണായകമാകും.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയെന്ന പരാതിയിൽ അറസ്റ്റിലായ തെന്നല സ്വദേശി ശ്രീനാഥ് കുറ്റം നിഷേധിച്ചിരുന്നെങ്കിലും പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് പൊലീസ് അന്വേഷണവും തെളിവെടുപ്പും മുന്നോട്ടുകൊണ്ടുപോയത്. പെൺകുട്ടിയുടെ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡി.എൻ.എ പരിശോധനാ ഫലം ലഭിച്ചതോടെ പെൺകുട്ടി നല്‍കിയ മൊഴി പരിഗണിച്ച ശ്രീനാഥിനെ മാത്രം പ്രതിയാക്കിയത്‌ പൊലീസിന് തിരിച്ചടിയായി.

ഡി.എൻ.എ പരിശോധന ഫലം നെഗറ്റീവായതിനാൽ മാത്രം ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്നാണ് പൊലീസ് വിശദീകരണം . പെൺകുട്ടി ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നു മാത്രമേ ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളൂ. പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥിനെതിരെ കേസ് നില നിൽക്കുമെന്നും പൊലീസ് വിശദീകരിക്കുന്നു . അതേസമയം പെൺകുട്ടി കൗൺസിലിംഗില്‍ നൽകുന്ന വിവരങ്ങൾ തുടരന്വേഷണത്തിന് കേസിൽ നിർണായകമാകും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News