കാലടിയിൽ സ്​കൂട്ടർ യാത്രികനെ ആക്രമിച്ച്​ 20 ലക്ഷം കവർന്നു

പച്ചക്കറികട മാനേജറെയാണ്​ ആക്രമിച്ചത്​

Update: 2024-12-27 14:19 GMT

എറണാകുളം: കാലടി ചെങ്ങലിൽ സ്കൂട്ടറിൽ വരികയായിരുന്ന പച്ചക്കറികട മാനേജറെ ബൈക്കിൽ വന്ന രണ്ടംഗ സംഘം ആക്രമിച്ച് പണം കവർന്നു. 20 ലക്ഷത്തോളം രൂപയാണ്​ കവർന്നത്​.

വയറിന്​ കുത്തേറ്റ മാനേജർ തങ്കച്ചന് ഗുരുതര പരിക്കേറ്റു. ഇയാളെ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചു. വികെഡി വെജിറ്റബിൾ എന്ന സ്ഥാപനത്തിലെ മാനേജറാണ് തങ്കച്ചൻ.

വെള്ളിയാഴ്​ച വൈകീട്ടാണ്​ സംഭവം. കാലടി പൊലീസ്​ സ്​ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Full View

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News