പൊതുപ്രവര്‍ത്തകന്‍ നടനാകരുതെന്ന് കെ.സി.ജോര്‍ജ്ജ് കട്ടപ്പന

Update: 2016-04-14 07:28 GMT
Editor : admin

ജനങ്ങളോട് നേരിട്ട് സംവേദിക്കാന്‍ കഴിയുന്നു എന്നതാണ് നാടകത്തിന്റെ മെച്ചം. തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്നു തീരുമാനിച്ചില്ലെങ്കിലും ഇടനിലക്കാരന്‍ ഇല്ലാതെ തനിക്ക് നേരിട്ട് എം.എല്‍.എയെകാണാന്‍ കഴിയണം...

Full View

പൊതുപ്രവര്‍ത്തകന്‍ നടനാകരുതെന്ന് നാടകരചയിതാവും തിരക്കഥാകൃത്തുമായ കെ.സി.ജോര്‍ജ്ജ് കട്ടപ്പന. ജനങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെടാവുന്ന ആളാകണം എം.എല്‍.എ എന്നും അദ്ദേഹം പറഞ്ഞു.

കെ.സി.എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കെ.സി.ജോര്‍ജ്ജ് തിരക്കിലാണ്. മൂന്ന് നാടകങ്ങളുടെയും ഒരു സിനിമയുടേയും എഴുത്തുപുരയിലാണദ്ദേഹം. 2009ലെ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ജോതാവുകൂടിയായ അദ്ദേഹത്തിനോട് എങ്ങനെയുള്ള ആളാകണം എം.എല്‍.എ എന്ന ചോദ്യത്തിന് ഉത്തരം ഇങ്ങനെ.

Advertising
Advertising

മാലാഖമാര്‍, കുംബപോലീസ്, തമ്പാനൂര്‍ റെയില്‍വെസ്‌റ്റേഷന്‍ തുടങ്ങിയ ഹാസ്യസീരിയലുകളില്‍ എല്ലാം തന്നെ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണിച്ച മുഖങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ജോര്‍ജ്ജ് അവതരിപ്പിച്ചിട്ടുണ്ട്. 2009ല്‍ കുമാരന്‍ ഒരു കുടുംബ നാഥന്‍ എന്ന നാടകത്തിന് മികച്ച നാടകരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം കെ.സിക്ക് ആയിരുന്നു. എന്‍.എന്‍.പിള്ള പുരസ്‌കാരം, എസ്.എല്‍.പുരം പുരസ്‌കാരം, എ.കെ.ലോഹിതദാസ് പുരസ്‌കാരം, ഇ.എം.എസ് സമാരക പഠനകേന്ദ്ര പുരസ്‌കാരം തുടങ്ങി അനവധി പുരസ്‌കാരങ്ങള്‍ നേടിയ തനിക്ക് നാടകങ്ങള്‍ തന്നെയാണ് തനിക്ക് പ്രിയപ്പെട്ടതെന്നും കെ.സി.പറയുന്നു

ജനങ്ങളോട് നേരിട്ട് സംവേദിക്കാന്‍ കഴിയുന്നു എന്നതാണ് നാടകത്തിന്റെ മെച്ചം. തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്നു തീരുമാനിച്ചില്ലെങ്കിലും ഇടനിലക്കാരന്‍ ഇല്ലാതെ തനിക്ക് നേരിട്ട് എം.എല്‍.എയെകാണാന്‍ കഴിയണം. അങ്ങനെ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്തിയാല്‍ കക്ഷി രാഷ്ട്രീയം നോക്കാതെ വോട്ടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News