സന്തോഷ് മാധവന്‍ ഭൂമി ഇടപാട് കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Update: 2016-06-06 21:25 GMT
Editor : admin
സന്തോഷ് മാധവന്‍ ഭൂമി ഇടപാട് കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും
Advertising

ഇടപാടില്‍ അഴിമതി ആരോപിച്ച് മുഖ്യമന്ത്രിയേയും റവന്യൂമന്ത്രിയേയും എതിര്‍ കക്ഷിയാക്കി നല്‍കിയ ഹരജി പരിഗണിക്കും, കേസ് പരിഗണിക്കുന്നത്  വ്യവസായ വകുപ്പിന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന  കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍

വിവാദമായ സന്തോഷ് മാധവന്‍ ഭൂമി ഇടപാട് കേസ് ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വീണ്ടും പരിഗണിക്കും .ഭൂമി ഇടപാടില്‍ അഴിമതി ഉണ്ടെന്നാരോപിച്ച് മുഖ്യമന്ത്രിയെയും റവന്യൂമന്ത്രിയെയും എതിര്‍കക്ഷിയാക്കി കളമശേരി സ്വദേശി സമര്‍പ്പിച്ച ഹരജിയാണ് പരിഗണിക്കുന്നത്.

ഇടപാടില്‍ അഴിമതി ഇല്ലെന്ന വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ കോടതി തള്ളിയിരുന്നു. ഇടപാടിലെ വ്യവസായ വകുപ്പിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്ന് പരിഗണിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News