കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു

ആക്രമണം നടത്തിയ പ്രദേശവാസി അജീഷ് ഒളിവിൽ

Update: 2024-05-26 15:22 GMT
Advertising

കോട്ടയം: വടവാതൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ചെങ്ങളം സ്വദേശി രഞ്ജിത്ത് ആണ് കൊല്ലപ്പെട്ടത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്കും വെട്ടേറ്റു. ഇരുവരെയും ആക്രമിച്ച പ്രദേശവാസിയായ അജീഷ് ഒളിവിലാണ്.

ഇന്നലെ വൈകീട്ട് ഏഴരയോടെ വടവാതൂർ കുരിശിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് ബസ് ഇറങ്ങി നടക്കുകയായിരുന്ന രഞ്ജിത്തിനെയും സുഹൃത്ത് റിജോയെയും പ്രതി അജീഷ് മറഞ്ഞിരുന്ന് ആക്രമിക്കുകയിരുന്നു. വലത് കൈയിലും നെഞ്ചത്തും വെട്ടേറ്റ രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.

വേട്ടേറ്റ റിജോ അപകടനില തരണം ചെയ്തു. കൊല്ലപ്പെട്ട രഞ്ജിത്തിന്റെ ബന്ധുവാണ് പ്രതി അജിഷ്. അജീഷിനെതിരെ ഭാര്യ ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകിയിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാൾ ജില്ല വിട്ടതായും സൂചനയുണ്ട്.


Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News