താനൂര്‍ സംഘര്‍ഷം: കലക്ടര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍നിന്നും മുസ്ലിംലീഗ് നേതാക്കള്‍ ഇറങ്ങിപോയി

Update: 2017-03-14 14:49 GMT
Editor : Subin
താനൂര്‍ സംഘര്‍ഷം: കലക്ടര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍നിന്നും മുസ്ലിംലീഗ് നേതാക്കള്‍ ഇറങ്ങിപോയി

അബ്ദുറഹ്മാന്‍ രണ്ടത്താണി ഉള്‍പെടെ ഉളള ലീഗ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന വി.അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ലീഗ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്.

Full View

താനൂരിലെ സി.പി.എം മുസ്ലിം ലീഗ് സംഘര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ജില്ല കലക്ടര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍നിന്നും മുസ്ലിംലീഗ് നേതാക്കള്‍ ഇറങ്ങിപോയി. അബ്ദുറഹ്മാന്‍ രണ്ടത്താണി ഉള്‍പെടെ ഉളള ലീഗ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന വി.അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ലീഗ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്.

Advertising
Advertising

താനൂര്‍ ഉണ്ണ്യാലില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ്‌സമാധാനം പുനസ്ഥാപിക്കാന്‍ ജില്ല കലക്ടര്‍ എ.ഷൈനമോള്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്. ഇ.ടി മുഹമ്മദ് എം.പിയുടെ നേതൃത്വത്തിലുളള ലീഗ് സംഘം നേരത്തെ യോഗത്തിനെത്തിയിരുന്നു. പിന്നീട് എത്തിയ താനൂര്‍ എം.എല്‍.എ വി.അബ്ദുറഹ്മാന്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ഉണ്ണ്യാല്‍ പ്രദേശത്തെ ആളുകളും മാത്രം യോഗത്തില്‍ പങ്കടുത്താല്‍ മതിയെന്ന നിലപാട് സ്വീകരിച്ചു. നേരത്തെ തിരുമാനിച്ചതിന് വിപരീതമായാണ് ലീഗ് നേതാക്കള്‍ യോഗത്തിനെത്തിയതെന്നും എം.എല്‍.എ പറഞ്ഞു.

ലീഗ് നേതാക്കള്‍ ആരെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് തീരുമാനക്കേണ്ടത് എം.എല്‍.എ അല്ലെന്ന നിലപാട് ലീഗ് നേതാക്കള്‍ സ്വീകരിച്ചു. കലക്ടര്‍ ഇടപെട്ടതിനുശേഷവും എം.എല്‍.എ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നെന്ന് ലീഗ് നേതാക്കള്‍ കുറ്റപെടുത്തി. ലീഗ് യോഗം ബഹിഷ്‌കരിച്ചതോടെ സമാധാനം പുനസ്ഥാപിക്കാനുളള ധാരണകള്‍ ഇല്ലാതെ യോഗം പിരിഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News