സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും തുടരും
Update: 2017-05-02 14:07 GMT
കൊല്‍ക്കത്ത പ്ലീനം എടുത്ത തീരുമാനങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് സെക്രട്ടറിയേറ്റിലെ ചര്‍ച്ചയുടെ മുഖ്യ അജണ്ട.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നും തുടരും. കൊല്‍ക്കത്ത പ്ലീനം എടുത്ത തീരുമാനങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് സെക്രട്ടറിയേറ്റിലെ ചര്‍ച്ചയുടെ മുഖ്യ അജണ്ട. പ്ലീനം ചര്‍ച്ച ചെയ്യുന്നതിനായി വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്ന കാര്യവും സെക്രട്ടറിയേറ്റില്‍ തീരുമാനമായേക്കും. ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം, സര്‍ക്കാറിന്റെ ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.